രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണം 40,000ത്തിലേയ്ക്ക്

ന്യൂഡല്‍ഹി: ഇന്ത്യയില്‍  കോവിഡ് 19 കേസുകള്‍ 40,000ത്തിലേയ്ക്ക് . ആകെ രോഗികളുടെ എണ്ണം 39,980 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 83 പേരാണ് മരണപ്പെട്ടത്. ഇതോടെ ഇന്ത്യയില്‍ മരണപ്പെട്ടവരുടെ സംഖ്യ 1301 ആയി.

28,046 സജ്ജീവ കേസുകളാണ് രാജ്യത്തുള്ളത്.   10,632 പേര്‍ രോഗവിമുക്തരായി. 12296 പേര്‍ക്ക് കോവിഡ്  സ്ഥിരീകരിച്ച മഹാരാഷ്ട്രയാണ്  രാജ്യത്ത് മുന്നിട്ട് നല്‍ക്കുന്നത്. ഇവിടെ 521 പേര്‍ മരണപ്പെട്ടു. 2000 പേര്‍ രോഗമുക്തരായി. രണ്ടാമതുള്ള ഗുജറാത്തില്‍ 5054 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇവിടെ 896 പേര്‍ രോഗമുക്തരായപ്പോള്‍ 262 മരിക്കുകയും ചെയ്തു.

ഡല്‍ഹിയില്‍ 4122 പേര്‍ക്കും രോഗം സ്ഥീരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു. ഇവിടെ 1256 പേര്‍ രോഗമുക്തരായപ്പോള്‍ 64 മരിച്ചു. മധ്യപ്രദേശ് -2846, രാജസ്ഥാന്‍- 2770, തമിഴ്‌നാട്- 2757, ഉത്തര്‍പ്രദേശ് 2487 എന്നിങ്ങനെയാണ് രോഗബാധിതരുടെ കണക്ക് വിവരങ്ങള്‍.

Leave a Reply

Your email address will not be published. Required fields are marked *