ഞായറാഴ്ച പൂര്‍ണ്ണ അവധി; കടകള്‍ തുറക്കരുത്; വാഹനങ്ങള്‍ നിരത്തിലിറക്കരുത്

തിരുവനന്തപുരം: കോവിഡ്‌ പശ്ചാത്തലത്തില്‍ ഞായറാഴ്ച ദിവസം പൂര്‍ണ്ണ ഒഴിവ് ദിവസമായി കണക്കാക്കണമെന്ന് മുഖ്യമന്ത്രി . കടകളോ ഓഫീസുകളോ ഒന്നും തുറക്കാന്‍ പാടില്ലെന്നും വാഹനങ്ങളും ഞായറാഴ്ച ദിവസം നിരത്തിലിറക്കരുതെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കോവിഡ്‌ അവലോകന യോഗത്തിന് ശേഷം നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.

അതെസമയം 03-05-2020 (ഞായറാഴ്ച) നിയന്ത്രണം ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ പറ്റുന്നവര്‍ എല്ലാം സ്വയം നിയന്ത്രിക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു, തുടര്‍ന്നുള്ള ഞായറാഴ്ചകളില്‍ നിയന്ത്രണങ്ങള്‍ പൂര്‍ണ്ണ തോതില്‍ കൊണ്ടുവരാനാകണമെന്നും, ഇക്കാര്യങ്ങളുമായി മുഴുവന്‍ ജനങ്ങളും സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *