ആനയും ആരവങ്ങളൊന്നുമില്ലാതെ തൃശൂര്‍ പൂരം

തൃശൂര്‍:  തൃശൂര്‍പൂര ദിവസമായ ഇന്ന് ക്ഷേത്രത്തിനകത്തെ ചടങ്ങുകള്‍ മാത്രം. ആറാട്ടൊഴികെ പുറത്തേയ്ക്കുള്ള എഴുന്നള്ളിപ്പുകള്‍ ഇല്ല. കോവിഡിന്റെ ലോക്ഡൗണ്‍ പ്രമാണിച്ചാണ് ഒരാനപ്പുറത്തെ പൂരം പോലും ഒഴിവാക്കിയത്.

ചരിത്രത്തില്‍ ഇന്നേവരെ പൂരം മുടങ്ങിയപ്പോഴെല്ലാം ഒരാനപ്പുറത്ത് ചടങ്ങുകള്‍ നടന്നിരുന്നു. കോവിഡ് ഭീതി കാരണം ഒരാനയെപ്പോലും പുറത്തിറക്കാന്‍ കഴിഞ്ഞില്ല. താന്ത്രിക ചടങ്ങുകള്‍ മാത്രം നടന്നു. കൊടിയേറ്റവും കര്‍ശന നിയന്ത്രണങ്ങളോടെ ദേശക്കാരെ ഒഴിവാക്കിയാണ് നടന്നത്. പൂരത്തില്‍ പങ്കാളികളായ എട്ടു ഘടകക്ഷേത്രങ്ങളും അടഞ്ഞു കിടക്കുകയാണ്. പാറമേക്കാവ്, തിരുവമ്പാടി ക്ഷേത്രങ്ങളിലും ഭക്തര്‍ക്കു പ്രവേശനമില്ല. തൃശൂര്‍ പൂരത്തിന്റെ പരമ്പരാഗത ആചാരങ്ങളും ചടങ്ങുകളും കൃത്യമായി പൂര്‍ത്തിയാക്കണമെങ്കില്‍ ആനയും മേളവും വെടിക്കെട്ടും വേണം. ഒരു ആനയെ പങ്കെടുപ്പിച്ച് ചടങ്ങ് നടത്താന്‍ ശ്രമിച്ചെങ്കിലും അനുമതി കിട്ടിയില്ല. മഠത്തില്‍ വരവ് പഞ്ചവാദ്യവും ഇലഞ്ഞിത്തറ മേളവും കുടമാറ്റവും വെടിക്കെട്ടും തുടങ്ങി പൂരത്തിന്റെ ഒരു ദൃശ്യവിരുന്നും ഇന്നുണ്ടാകില്ല.

Leave a Reply

Your email address will not be published. Required fields are marked *