ലോക്ഡൗണ്‍ ലംഘിച്ച് സമരം: ഡീന്‍ കുര്യാക്കോസിനെതിരെ കേസ്

ചെറുതോണി : ലോക്ഡൗൺ ലംഘനം നടത്തിയതിനു ഡീൻ കുര്യാക്കോസ് എംപി ഉൾപ്പടെ 15 പേർക്കെതിരെ പൊലീസ് കേസെടുത്തു. ഇടുക്കി മെഡിക്കൽ കോളജിന് മുന്നിൽ ഡീൻ നടത്തിയ ഉപവാസത്തിൽ ആളുകൾ കൂട്ടം കൂടിയതിനാണ് ചെറുതോണി പൊലീസ് കേസെടുത്തത്.

ജില്ലയിൽ കോവിഡ് പരിശോധന സംവിധാനം ഒരുക്കണം എന്നാവശ്യപ്പെട്ടു വെള്ളിയാഴ്ചയായിരുന്നു സമരം. ഇടത് സർക്കാർ രാഷ്ട്രീയ വിദ്വേഷം തീർത്തതാണെന്നും ലോക്‌ഡൗൺ നിർദേശങ്ങൾ പാലിച്ചായിരുന്നു സമരമെന്നും എംപി വിശദീകരിച്ചു. ജനങ്ങളുടെ ആവശ്യത്തിനു‌ വേണ്ടിയാണ് താന്‍ സമരം നടത്തിയതെന്നും ഡീൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *