ഗ്രീനിൽ മൂന്ന് ജില്ലകൾ; കോട്ടയവും കണ്ണൂരും റെഡിൽ

തിരുവനന്തപുരം: സംസ്ഥാനത്തെ മൂന്ന് സോണുകളിൽ ഉൾപ്പെടുന്ന ജില്ലകൾ ഏതൊക്കെ എന്നതിൽ വ്യക്തത വരുത്തി മുഖ്യമന്ത്രി . ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലകൾ ഗ്രീൻ സോണിലാണ്. കേന്ദ്ര സർക്കാർ ഇറക്കിയ പട്ടികയിൽ എറണാകുളം, വയനാട് ജില്ലകളായിരുന്നു ഗ്രീൻ സോണിൽ ഉൾപ്പെട്ടിരുന്നത്.

21 ദിവസമായി പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യാത്ത ജില്ലകളാണ് ഗ്രീൻ സോണിൽ ഉൾപ്പെടുക. വയനാട് ഗ്രീൻ സോണിലായിരുന്നു. വയനാട്ടിൽ ഇന്ന് ഒരു കേസ് റിപ്പോർട്ട് ചെയ്തതിനാൽ ഓറഞ്ച് സോണിലേക്ക് മാറ്റിയതായി മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂർ, കോട്ടയം ജില്ലകളെയാണ് കേന്ദ്രം റെഡ് സോണിൽപ്പെടുത്തിയത്. അത് അങ്ങനെ തുടരും. കാസർകോട്, ഇടുക്കി, കോഴിക്കോട്, കൊല്ലം, പാലക്കാട്, പത്തനംതിട്ട, മലപ്പുറം, തിരുവനന്തപുരം, വയനാട് ജില്ലകളാണ് ഓറഞ്ച് സോണിൽ. റെഡ് സോണ്‍ ജില്ലകളിലെ ഹോട്സ്പോട്ടുകളിലെ കണ്ടെയ്ൻമെന്റ് സോണിൽ നിയന്ത്രണം കർശനമാക്കും. ബാക്കി സ്ഥലങ്ങളിൽ ഇളവുകൾ ഉണ്ടാകും.

രാജ്യത്താദ്യമായി കോവിഡ് പോസിറ്റീവ് കേസ് സ്ഥിരീകരിച്ച തൃശൂര്‍ ജില്ല കോവിഡ് തീവ്രത ഏറ്റവും കുറഞ്ഞ ഗ്രീൻ സോണിലാണ്. കഴിഞ്ഞ മാസം 8നാണ് (ഏപ്രിൽ 8) ജില്ലയിൽ അവസാനമായി കോവി‍ഡ് സ്ഥിരീകരിച്ചത്. 24 ദിവസമായി ജില്ലയിൽ പുതിയ പോസിറ്റീവ് കേസുകളില്ല. ആശുപത്രികളിൽ ചികിത്സയിലുണ്ടായിരുന്ന കോവിഡ് രോഗികളെല്ലാം രോഗം ഭേദമായി വീടുകളിലേക്കു മടങ്ങി. ഏപ്രിൽ 19ന് ജില്ലയിലെ അവസാന രോഗി ആശുപത്രി വിട്ടു. ജില്ലയിൽ ഹോട്സ്പോട്ടുകളും നിലവിൽ ഇല്ല.

Leave a Reply

Your email address will not be published. Required fields are marked *