തിരുവനന്തപുരം ജില്ലയില്‍ എട്ട് ഹോട്ട്‌സ്‌പോട്ടുകള്‍; ആകെ ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 80 ആയി

തിരുവനന്തപുരം: സംസ്ഥാനത്ത് പത്ത് പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍ കൂടി. തിരുവനന്തപുരത്ത് എട്ടും കാസര്‍കോട്, മലപ്പുറം ജില്ലകളില്‍ ഓരോന്നുമാണ് പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍.

കാസര്‍കോട് ജില്ലയിലെ ഉദുമ, മലപ്പുറം ജില്ലയിലെ മാറഞ്ചേരി, തിരുവനന്തപുരം ജില്ലയിലെ കുളത്തൂര്‍, പാറശ്ശാല, അതിയന്നൂര്‍, കാരോട്, വെള്ളറട, അമ്ബൂരി, ബാലരാമപുരം, കുന്നത്തുകാല്‍ പഞ്ചായത്തുകളാണ് പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍. ഇതോടെ ആകെ ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 80 ആയി.

വെള്ളിയാഴ്ച സംസ്ഥാനത്ത് പുതിയ കോവിഡ്-19 പോസിറ്റീവ് കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ഒമ്ബതുപേര്‍ രോഗമുക്തി നേടി. 102 പേരാണ് നിലവില്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. 21,499 പേര്‍ നിരീക്ഷണത്തിലുണ്ട്. ഇവരില്‍ 21,067 പേര്‍ വീടുകളിലും 432 പേര്‍ ആശുപത്രികളിലുമാണ്

Leave a Reply

Your email address will not be published. Required fields are marked *