ഇന്ത്യയിലെ കോവിഡ്​ ബാധിതരുടെ എണ്ണം 35,365 ആയി

ന്യൂഡല്‍ഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1993 പേര്‍ക്ക്​ കൂടി കോവിഡ്​ സ്​ഥിരീകരിച്ചു. ഇതോടെ ഇന്ത്യയിലെ കോവിഡ്​ ബാധിതരുടെ എണ്ണം 35,365 ആയതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ജോയന്‍റ്​ സെക്രട്ടറി ലവ്​ അഗര്‍വാള്‍ അറിയിച്ചു.

24 മണിക്കൂറിനിടെ 564 പേര്‍ക്ക്​ രോഗം ഭേദമായി. 77 പേരാണ് കോവിഡ് ബാധിച്ച്‌ മരിച്ചത്. 25,148 രോഗികളാണ്​ നിലവില്‍ ചികിത്സയിലുള്ളത്​. 9,064 പേര്‍ രോഗം ഭേദമായവരാണ്​. ഒരാള്‍ രോഗം സ്​ഥിരീകരിച്ച ശേഷം രാജ്യം വിട്ടതാണ്​. 1,152 പേര്‍ മരണത്തിന്​ കീഴടങ്ങി. നിയന്ത്രണങ്ങള്‍ ഓരോരുത്തരും കര്‍ശനമായി പാലിക്കണമെന്നും മാസ്​ക്​ ധരിക്കുന്നതടക്കമുള്ള മുന്‍കരുതലുകള്‍ നിര്‍ബന്ധമായും സ്വീകരിക്കണമെന്നും ലവ്​ അഗര്‍വാള്‍ അറിയിച്ചു.

അതേസമയം, ചെന്നൈ കോര്‍പ്പറേഷനിലെ 19 ജീവനക്കാര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. ശുചീകരണ തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് രോഗ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചവരില്‍ കൂടുതല്‍ പേര്‍ക്കും രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *