ഇന്ത്യയില്‍ കോവിഡ്‌ 33,000 പിന്നിട്ടു; 1074 മരണം

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡ്‌ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 33,000 പിന്നിട്ടു. 33,050 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 1074 പേര്‍ മരിച്ചു. മഹാരാഷ്ട്രയില്‍ 432 പേരും ഗുജറാത്തില്‍ 197 പേരും മധ്യ പ്രദേശില്‍ 129 പേരും മരിച്ചു. ഏറ്റവുമധികം പേര്‍ക്ക് രോഗമുള്ള മഹാരാഷ്ട്രയില്‍ 9,915 രോഗികളാണ് ഉള്ളത്.

മഹാരാഷ്ട്രയില്‍ കൊറോണ വൈറസ് പിടിപെട്ടവരുടെ എണ്ണം 10000. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ രാജ്യത്ത് 1718 പേര്‍ക്ക് രോഗം കണ്ടെത്തി. 66 പേര്‍ മരിച്ചു. എണ്ണായിരത്തിലേറെ പേരുടെ രോഗം ഭേദമായി. മരണസംഖ്യ ആയിരം കടന്നു.

മഹാരാഷ്ട്രയിലും ഗുജറാത്തിലും മധ്യ പ്രദേശിലുമാണ് കൂടുതല്‍ പേരും മരിച്ചത്. ഗുജറാത്തില്‍ രോഗികളുടെ എണ്ണം നാലായിരത്തിലധികമായി. ഡല്‍ഹിയിലും മധ്യ പ്രദേശിലും ഉത്തര്‍ പ്രദേശിലും തമിഴ്നാട്ടിലും രാജസ്ഥാനിലും രണ്ടായിരത്തിലേറെ രോഗികളുണ്ട്.

ഗുജറാത്തില്‍ 4082 പേര്‍ക്ക് വൈറസ് സ്ഥിരീകരിച്ചു. ഡല്‍ഹിയില്‍ 3439 പേര്‍ക്കും. ആന്ധ്രാ പ്രദേശില്‍ 1332, കശ്മീരില്‍ 581, കര്‍ണാടകത്തില്‍ 535, കേരളത്തില്‍ 495, മധ്യ പ്രദേശില്‍ 2561, രാജസ്ഥാനില്‍ 2438, തമിഴ്നാട്ടില്‍ 2162, തെലങ്കാനയില്‍ 1012, ഉത്തര്‍ പ്രദേശില്‍ 2134, ബംഗാളില്‍ 758 എന്നിങ്ങനെയാണ് രോഗം പിടിപെട്ടവരുടെ എണ്ണം.

Leave a Reply

Your email address will not be published. Required fields are marked *