അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ ഒഴികെയുള്ളവ ചാല കമ്ബോളത്തില്‍ അടയ്ക്കും

തിരുവനന്തപുരം: ചാല കമ്ബോളത്തില്‍ സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം കടകള്‍ തുറന്നെങ്കിലും തിരക്ക് നിയന്ത്രിക്കാന്‍ കഴിയാതെ വന്ന സഹാചര്യത്തില്‍ അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ ഒഴികെ മറ്റെല്ലാ വ്യാപാര സ്ഥാപനങ്ങളും മെയ് 3 വരെ അടച്ചിടാന്‍ തീരുമാനം. തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ ബലറാം കുമാര്‍ ഉപാദ്ധ്യായ വിളിച്ചു ചേര്‍ത്ത വ്യാപാര സംഘടനകളുടെ നേതാക്കളുടെ യോഗത്തിലാണ് പുതിയ തീരുമാനം. ചാലയിലെയും പരിസരപ്രദേശങ്ങളിലേയും വിവിധ യൂണിറ്റുകളുടെ ഓരോ പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു.

കടകളില്‍ തിരക്ക് വര്‍ദ്ധിക്കുന്നത് അപകടകരണമാണെന്ന്് കണ്ടാണ് തീരുമാനം. സര്‍ക്കാര്‍ കടകള്‍ തുറക്കാന്‍ ഇളവുകള്‍ പ്രഖ്യാപിക്കുകയും, അപ്രകാരം തുറക്കുന്ന കടകള്‍ തറക്കുകയും ചെയ്തപ്പോള്‍, തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കൊവിഡ് പ്രോട്ടോക്കോള്‍ നടപ്പാക്കാനും കടകള്‍ അടക്കാന്‍ പോലിസ് നിര്‍ദ്ദേശം നല്‍കുന്നതും ആശയക്കുഴപ്പങ്ങള്‍ക്കും തര്‍ക്കങ്ങള്‍ക്കും ഇടയാക്കിയിരുന്നു.

ചാല കമ്ബോളം വന്‍ജനത്തിരക്കുള്ള ഇടമാണ്. അതുകൊണ്ട് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് പരിമിതികളുമുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ ഒഴികെയുള്ള സ്ഥാപനങ്ങള്‍ മെയ് 3 വരെ അടച്ചിടുവാന്‍ ധാരണയായത്.

Leave a Reply

Your email address will not be published. Required fields are marked *