ജഡ്ജിമാരുടെ ശമ്ബളം പിടിക്കരുതെന്ന് സംസ്ഥാന സ‌ര്‍ക്കാരിന് ഹൈക്കോടതിയുടെ കത്ത്

എറണാകുളം: ജഡ്ജിമാരുടെ ശമ്ബളം പിടിക്കരുതെന്ന് സംസ്ഥാന സ‌ര്‍ക്കാരിന് ഹൈക്കോടതിയുടെ കത്ത്. ചീഫ് ജസ്റ്റിസ്, മറ്റ് ജഡ്ജിമാര്‍ എന്നിവരുടെ ശമ്ബളം പിടിക്കരുതെന്നാണ് കത്തില്‍ ഹൈക്കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഹൈക്കോടതി രജിസ്ട്രാര്‍ ജനറലാണ് സര്‍ക്കാരിന് കത്ത് കൈമാറിയിരിക്കുന്നത്.ധനവകുപ്പ് സെക്രട്ടറിക്ക് തിങ്കളാഴ്ചയാണ് കത്ത് നല്‍കിയിരിക്കുന്നത്.

ജഡ്ജിമാര്‍ ഭരണാ ഘടനാപരമായ ചുമതലകള്‍ വഹിക്കുന്നവരാണ്. അവരുടെ ശമ്ബളം പിടിച്ചു വയ്ക്കുന്നത് ഭരണഘടനാപരമായി ശരിയല്ലെന്നും കത്തില്‍ പറയുന്നു. അഞ്ച് മാസത്തേക്ക് ആറ് ദിവസത്തെ വീതം ശമ്ബളം മാറ്റിവയ്ക്കാനായിരുന്നു സര്‍ക്കാര്‍ തീരുമാനം. ഇത് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് രണ്ട് മാസത്തേക്ക് സ്റ്റേ ചെയ്തിരുന്നു. ഇതോടെ സര്‍ക്കാര്‍ ഇതിനായി ഓര്‍ഡിനന്‍സ് പുറത്തിറക്കാനുള്ള നീക്കത്തിലാണ്. പുതിയ ഓര്‍ഡിനന്‍സ് തയ്യാറായ ശേഷം മാത്രെമെ ഈ മാസം സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്ബളം വിതരണം ഉണ്ടാകൂ. ശമ്ബള വിതരണം വൈകുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങളില്‍ നിന്ന് കിട്ടുന്ന വിവരം. ദുരന്തം ഉണ്ടെന്ന് പ്രഖ്യാപിച്ചാല്‍ 25 ശതമാനം വരെ ശമ്ബളം പിടിച്ചെടുക്കാനാകുന്ന വിധത്തിലാണ് ഓര്‍ഡിനന്‍സ് തയ്യാറാക്കുന്നത്. അതിനിടെയാണ് രജിസ്ട്രാര്‍ ജനറല്‍ ജഡ്ജിമാര്‍ക്ക് വേണ്ടി കൊടുത്ത കത്ത് പുറത്തായിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *