കോവിഡ് 19 സ്ഥിതി വിവരം ഇന്ന് (26.04.2020)

കോവിഡ് 19 സ്ഥിതി വിവരം ഇന്ന് (26.04.2020)

*ഇന്ന് ജില്ലയിൽ പുതുതായി  193 പേർ  രോഗനിരീക്ഷണത്തിലായി
137 പേർ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂർത്തിയാക്കി

* ജില്ലയിൽ 1,836 പേർ വീടുകളിൽ കരുതൽ നിരീക്ഷണത്തിലുണ്ട്.

* ജില്ലയിലെ ആശുപത്രികളിൽ ഇന്ന് രോഗലക്ഷണങ്ങളുമായി 17 പേരെ പ്രവേശിപ്പിച്ചു  3 പേരെ ഡിസ്ചാർജ് ചെയ്തു.
* തിരുവനന്തപുരം മെഡിക്കൽ കോളേജിൽ 37 പേരും ജനറൽ ആശുപത്രിയിൽ 6 പേരും  എസ്.എ.റ്റി ആശുപത്രിയിൽ 4 പേരും  ചേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിൽ ഒരാളും വിവിധ സ്വകാര്യ ആശുപത്രികളിൽ  13 പേരും ഉൾപ്പെടെ 61 പേർ ജില്ലയിൽ ആശുപത്രികളിൽ ചികിത്സയിലുണ്ട്.

*  കല്ലാട്ടുമുക്ക് സ്വദേശിയായ സ്ത്രീക്ക് രോഗം ഭേദമായി. ജില്ലയിൽ ഇപ്പോൾ ഒരാൾക്കാണ് രോഗമുള്ളത്.

* ഇന്ന്  55 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചു.  ഇന്ന് ലഭിച്ച 68 പരിശോധനാഫലം നെഗറ്റീവാണ്.

കൊറോണ കെയർ സെന്ററുകൾ

* കരുതൽ നിരീക്ഷണത്തിനായി മാർ ഇവാനിയോസ് ഹോസ്റ്റലിൽ 79 പേരെ താമസിപ്പിച്ചിട്ടുണ്ട്

വാഹന പരിശോധന

* അമരവിള, കോഴിവിള,ഇഞ്ചിവിള,ആറുകാണി,വെള്ളറട,നെട്ട,കാരക്കോണം-കന്നുമാമൂട്, ആറ്റുപുറം, തട്ടത്തുമല, കാപ്പിൽ, മടത്തറഎന്നിവിടങ്ങളിലായി  5164 വാഹനങ്ങളിലെ  8064 യാത്രക്കാരെ  സ്‌ക്രീനിംഗ് നടത്തി.
*കളക്ടറേറ്റ് കൺട്റോൾ റൂമിൽ 154 കാളുകളും ദിശ കാൾ സെന്ററിൽ 56 കാളുകളുമാണ് ഇന്ന്
എത്തിയത്.
* മാനസികപിന്തുണ ആവശ്യമുണ്ടായിരുന്ന  32 പേർ ഇന്ന് മെൻറൽ ഹെൽത്ത് ഹെൽപ് ലൈനിലേക്ക് വിളിച്ചു. മാനസിക പിന്തുണ ആവശ്യമായ108 പേരെ ഇന്ന് വിളിക്കുകയും അവർക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തിട്ടുണ്ട് . ഇതുവരെ  22726 പേരെ മാനസിക പിന്തുണ ഉറപ്പിക്കുവാനായി വിളിച്ചിട്ടുണ്ട്

1.കൊറോണ രോഗബാധയുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം  1976

2.വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ എണ്ണം -1836

3. ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം -61

4. കോവിഡ് കെയർ സെന്ററുകളിൽ നിരീക്ഷണത്തിലുള്ളവരുടെ
എണ്ണം -79

4. ഇന്ന് പുതുതായി നിരീക്ഷണ ത്തിലായവരുടെ എണ്ണം -193

കോവിഡ് 19: ചുമട്ടുതൊഴിലാളികൾ മുൻകരുതൽ സ്വീകരിക്കണം

ജില്ലയിലെ ചുമട്ടുതൊഴിലാളികൾ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ശക്തമായ മുൻകരുതൽ സ്വീകരിക്കാൻ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയിൽ ചേർന്ന തൊഴിലാളി സംഘടനാ പ്രതിനിധികളുടെ യോഗത്തിൽ ധാരണ. കോട്ടയത്ത് ചുമട്ടുതൊഴിലാളിക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് യോഗം ചേർന്നത്. അന്യസംസ്ഥാനത്തു നിന്നെത്തുന്ന ചരക്കു ലോറികളിലെ ഡ്രൈവർമാരുമായും ക്ലീനർമാരുമായും ഇടപെടുമ്പോൾ സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം. ഇവരുടെ പ്രാഥമിക ആരോഗ്യ പരിശോധന അതിർത്തിയിൽ നടത്തുന്നുണ്ടെന്ന് കളക്ടർ പറഞ്ഞു. ചരക്ക് ഇറക്കുന്ന വേളയിലും തിരികെ പോകുന്നതുവരെയുള്ള സമയത്തും ആളുകളുമായുള്ള സമ്പർക്കം പരമാവധി ഒഴിവാക്കേണ്ടതുണ്ട്. ഇതിന്റെ ഭാഗമായി ചരക്കു വാഹനത്തിൽ വരുന്നവർക്ക് പ്രത്യേകമായ വിശ്രമസ്ഥലവും ശൗചാലയവും ഏർപ്പെടുത്തുന്നത് പരിഗണിക്കും. ചരക്കു ലോറിയെത്തുന്ന പ്രധാന സ്ഥലങ്ങളിലെല്ലാം ശുചീകരണ വസ്തുക്കൾ ഉറപ്പാക്കും.  സാധനങ്ങൾ ഇറക്കുന്ന സമയത്ത് നിർബന്ധമായും മാസ്‌കും കയ്യുറയും ധരിക്കുന്നതിനും സാമൂഹിക അകലം പാലിക്കുന്നതിനും ആവശ്യമായ ബോധവൽക്കരണം നടത്താനും യോഗത്തിൽ ധാരണയായി. കളക്ടറേറ്റിൽ ചേർന്ന യോഗത്തിൽ ജില്ലാ കളക്ടർ കെ.ഗോപാലകൃഷ്ണൻ, തൊഴിലാളി സംഘടനാ ഭാരവാഹികൾ, ജില്ലാ ലേബർ ഓഫീസർ ജി. വിജയകുമാർ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *