കോവിഡ് 19 സ്ഥിതി വിവരം ഇന്ന് (25.04.2020)

 

*ഇന്ന് ജില്ലയിൽ പുതുതായി 410 പേർ രോഗനിരീക്ഷണത്തിലായി
71 പേർ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂർത്തിയാക്കി

* ജില്ലയിൽ 1798 പേർ വീടുകളിൽ കരുതൽ നിരീക്ഷണത്തിലുണ്ട്.

* ജില്ലയിലെ ആശുപത്രികളിൽ ഇന്ന് രോഗലക്ഷണങ്ങളുമായി 9 പേരെ പ്രവേശിപ്പിച്ചു 5 പേരെ ഡിസ്ചാർജ് ചെയ്തു.
* തിരുവനന്തപുരം മെഡിക്കൽ കോളേജിൽ 25 പേരും ജനറൽ ആശുപത്രിയിൽ 5 പേരും എസ്.എ.റ്റി ആശുപത്രിയിൽ 2 പേരും ചേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിൽ ഒരാളും വിവിധ സ്വകാര്യ ആശുപത്രികളിൽ 14 പേരും ഉൾപ്പെടെ 47 പേർ ജില്ലയിൽ ആശുപത്രികളിൽ ചികിത്സയിലുണ്ട്.

* ജില്ലയിൽ ഇപ്പോൾ രണ്ട് പേരാണ് രോഗബാധിതർ.

* ഇന്ന് 43 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചു. ഇന്ന് ലഭിച്ച 20 പരിശോധനാഫലം നെഗറ്റീവാണ്.

കൊറോണ കെയർ സെന്ററുകൾ

* കരുതൽ നിരീക്ഷണത്തിനായി മാർ ഇവാനിയോസ് ഹോസ്റ്റലിൽ 75 പേരെ താമസിപ്പിച്ചിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *