കണ്ണൂര്‍ മാര്‍ക്കറ്റില്‍ വന്‍ തീപിടുത്തം; ആറ് വ്യാപാര സ്ഥാപനങ്ങള്‍ കത്തി നശിച്ചു

കണ്ണൂര്‍: കണ്ണൂര്‍ മാര്‍ക്കറ്റില്‍ വന്‍ തീപിടുത്തം. മൊബൈല്‍, ചെരുപ്പ് കടകളടക്കം ആറ് വ്യാപാര സ്ഥാപനങ്ങള്‍ കത്തി നശിച്ചു. ലക്ഷങ്ങളുടെ നഷ്ടമുണ്ട്. എങ്ങനെയാണ് തീ പടര്‍ന്നതെന്നത് സംബന്ധിച്ച്‌ പൊലീസ് അന്വേഷണം തുടങ്ങി.

വൈകിട്ട് ആറ് മണിക്കാണ് മാര്‍ക്കറ്റിലെ ചെരുപ്പ് കടയുടെ ഉള്ളില്‍ നിന്നും തീയാളുന്നത് പ്രദേശത്തുണ്ടായിരുന്നവര്‍ കണ്ടത്. അഞ്ച് മിനിറ്റിനകം മൂന്ന് ഫയര്‍ എഞ്ചിനുകളെത്തിയെങ്കിലും അപ്പോഴേക്കും ആറ് കടകളിലേക്ക് തീ പടര്‍ന്നിരുന്നു.

നിരനിരയായുള്ള പഴയ ഒറ്റനിലക്കെട്ടിടങ്ങളാണ് മാര്‍ക്കറ്റിലുള്ളത്. മരങ്ങള്‍ കൊണ്ടുള്ള നിര്‍മ്മിതിയില്‍ ഓടിട്ട മേല്‍ക്കൂര ആയതിനാല്‍ തീ ആളിപ്പടര്‍ന്നു. ഫയര്‍ഫോഴ്സ് എത്താന്‍ അല്‍പം വൈകിയിരുന്നെങ്കില്‍ ഈ ഭാഗത്തുള്ള മുഴുവന്‍ കടകളും കത്തി നശിക്കുമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *