നവരാത്രി വിഗ്രഹങ്ങള്‍ ഞായറാഴ്ച തമിഴ്‌നാട്ടിലേയ്ക്ക് തിരിക്കും

തിരുവനന്തപുരം : നവരാത്രി വിഗ്രഹങ്ങള്‍ ഞായറാഴ്ച തമിഴ്‌നാട്ടിലേയ്ക്ക് തിരിക്കും. നവരാത്രി ഉത്സവം സമാപിച്ചതിനെ തുടര്‍ന്നാണ് വിഗ്രഹങ്ങള്‍ മടങ്ങുന്നത്.

വിദ്യാരംഭ ദിവസമായ വെള്ളിയാഴ്ച ആര്യശാല ദേവി ക്ഷേത്രത്തിലുള്ള പൂജാ വിഗ്രഹമായ കുമാരസ്വാമിയും വെള്ളി കുതിരയും ചെന്തിട്ട ദേവി ക്ഷേത്രത്തില്‍നിന്നും മുന്നൂറ്റി നങ്കയും പല്ലക്കും പൂജപ്പുര സരസ്വതി മഡപത്തില്‍ വന്‍ ഘോഷയാത്രയായി പോയി. ഇവിടെ പള്ളിവേട്ടയക്ക് ശേഷം കോട്ടയ്ക്കകം നവരാത്രി മണ്ഡപത്തില്‍ എത്തി. ഇവിടെ ദീപാരാധനയ്ക്ക് ശേഷം ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന് പുറത്ത് വലയം ചുറ്റിയതിന് ശേഷമാണ് ആര്യശാലയിലേയ്ക്കും ചെന്തിട്ടയിലേയ്ക്കും വിഗ്രഹങ്ങള്‍ തിരിച്ച് പോയത്.
ഞായറാഴ്ച രാവിലെ വിഗ്രഹങ്ങള്‍ കിള്ളിപ്പാലത്ത് ഒത്തുചേരും. ഇവിടെ വച്ച് സര്‍ക്കാരും ടൂറിസം വകുപ്പും നവരാത്രി ആഘോഷ കമ്മിറ്റിയും ചേര്‍ന്ന് യാത്രയയപ്പ് നല്‍കും. തുടര്‍ന്ന് ഘോഷയാത്രയായി തമിഴ്‌നാട്ടിലേക്ക് പോകും. 23ന് സരസ്വതി ദേവി പത്മനാഭപുരത്തും കുമാരസ്വാമിയും വെള്ളി കുതിരയും കുമാരകോവിലിലും എത്തിച്ചേരും. മുന്നൂറ്റി നങ്ക ശുചീന്ദ്രത്ത് എത്തും.

Leave a Reply

Your email address will not be published. Required fields are marked *