ഇഫ്താറും കൂട്ടപ്രാര്‍ത്ഥനകളും ഒഴിവാക്കണം, ആരാധനാലയങ്ങള്‍ അടയ്ക്കണം: മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 19 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. കൊവിഡ് അവലോകനത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം വ്യക്തമാക്കിയത്.കണ്ണൂരില്‍ 10 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതില്‍ ഒമ്ബത് പേര്‍ വിദേശത്തു നിന്നും എത്തിയവരാണ്.

കാസര്‍കോട് മൂന്ന്,​ പാലക്കാട് നാല്,​ മലപ്പുറം- ഒന്ന്,​ കൊല്ലം- ഒന്ന് എന്നിങ്ങനെയാണ് മറ്റുകണക്കുകള്‍. ഏറ്റവും കൂടുതല്‍ രോഗികള്‍ കണ്ണൂരിലാണ്. 16 പേര്‍ ഇന്ന് സംസ്ഥാനത്ത് രോഗമുക്തി നേടിയാതായും മുഖ്യമന്ത്രി വ്യക്തമാക്കി.

ഇന്ന് കൂടുതല്‍ രോഗികള്‍ക്ക് കൊവിഡ് 19 രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ സംസ്ഥാനത്ത് റംസാന്‍ വ്രതനാളുകളിലും നിയന്ത്രണം തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് ഇഫ്താറുകളും കൂട്ടപ്രാര്‍ത്ഥനയും ഒഴിവാക്കണമെന്നും ആരാധനാലയങ്ങള്‍ അടഞ്ഞുതന്നെ കിടക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

കൊവിഡ് നിയന്ത്രണങ്ങള്‍ തുടരാമെന്ന് ഇസ്ളാം മതപണ്ഡിതര്‍ ഉറപ്പ് നല്‍കിയതായും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് അവലോകന യോഗത്തിന് ശേഷം ഇന്ന് നടന്ന വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. രോഗികള്‍ കൂടിയ സാഹചര്യത്തില്‍ ലോക്ക്ഡൗണ്‍ കൃത്യമായി നടപ്പാക്കപ്പെടുന്നു എന്ന് ഉറപ്പാക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം,

Leave a Reply

Your email address will not be published. Required fields are marked *