മുഖ്യമന്ത്രിയുടെ ഇടയ്ക്കിടെയുള്ള അമേരിക്കന്‍ യാത്രയും സംശയാസ്പദമെന്ന് മുല്ലപ്പള്ളി

തിരുവനന്തപുരം; സ്പ്രിങ്കളര്‍ ഡാറ്റാ ഇടപാടില്‍ ഇടതുപക്ഷ ആശയങ്ങളില്‍ നിന്ന് വ്യതിചലിച്ച മുഖ്യമന്ത്രി പിണറായി വിജയന് രാഷ്ട്രീയ കവചം തീര്‍ത്ത് പ്രതിരോധിക്കാനുള്ള സിപിഎം നേതൃത്വത്തിന്റെ നിലപാട് ആത്മഹത്യാപരമാണെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍.സ്പ്രിങ്കളര്‍ കമ്ബനി കേരളത്തിലേക്ക് ആക്‌സമികമായി വന്നതല്ല. കൃത്യമായ തിരക്കഥകള്‍ തയ്യാറാക്കിയ ശേഷമാണ് ഈ കമ്ബനിയെ ചുവന്ന പരവതാനി വിരിച്ച്‌ ആനയിച്ചത്. സംസ്ഥാന സര്‍ക്കാരും ഐഎംഎയും ചേര്‍ന്ന് നടപ്പാക്കുന്ന ടെലി മെഡിസിന്‍ പദ്ധതിയിലും ഡാറ്റാ ചോര്‍ച്ച നടന്നതായി സംശയം ഉര്‍ന്നിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഇടയ്ക്കിടെയുള്ള കുടുംബസമേതമുള്ള അമേരിക്കന്‍ യാത്രയും സംശയാസ്പദമാണ്.ഇക്കാര്യങ്ങളില്‍ വിശദമായ സിബിഐ അന്വേഷണം വേണമെന്നും ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ മുല്ലപ്പള്ളി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *