രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം 12,759

ന്യൂ ഡല്‍ഹി: രാജ്യത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം 12,759 കടന്നു. ഏറ്റവും ആശങ്കജനകമായ വസ്തുത എന്തെന്നാല്‍ 24 മണിക്കൂറിനിടെ 941 പുതിയ കൊറോണ പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇന്ന് മാത്രം 28 പേരാണ് കൊറോണ മൂലം മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ420 ആയി.

കൊറോണ പോസിറ്റീവ് കേസുകളുടെ എണ്ണത്തില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത് മഹാരാഷ്ട്രയാണ്. സംസ്ഥാനത്ത് 2919 കൊറോണ സ്ഥിരീകരിച്ചത്. 187 പേര്‍ മരിച്ചു. 1578 കൊറോണ ബാധിതരുമായി ഡല്‍ഹിയാണ് രണ്ടാം സ്ഥാനത്തുള്ളത്. നിലവില്‍ രാജ്യത്ത് സമൂഹ വ്യാപന ഭീഷണി നിലനില്‍ക്കുന്നത് മുംബൈയിലെ ചേരി പ്രദേശമായ ധാരാവിയിലാണ്. ധാരാവിയില്‍ 86 കോവിഡ് രോഗികളാണുള്ളത്. ഇവിടെ മരണം ഒമ്ബതായി.

തമിഴ്‌നാട്ടില്‍ 1242 പേര്‍ക്കും, രാജസ്ഥാനില്‍ 1023 പേര്‍ക്കും, ഉത്തര്‍പ്രദേശില്‍ 773 പേര്‍ക്കും, ജമ്മു കശ്മീരില്‍ 300 പേര്‍ക്കും, പശ്ചിമബംഗാളില്‍ 231 പേര്‍ക്കും, ഹരിയാനയില്‍ 205 പേര്‍ക്കുമാണ് നിലവില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *