ഏപ്രില്‍ 15ന്‌ സര്‍വീസുകള്‍ പുനഃസ്ഥാപിക്കുമെന്ന വാര്‍ത്ത റെയില്‍വേ തള്ളി

ന്യൂഡൽഹി: ട്രെയിന്‍ സര്‍വീസുകള്‍ പുനഃസ്ഥാപിക്കുമെന്ന വാര്‍ത്തകള്‍ തള്ളി ഇന്ത്യന്‍ റെയില്‍വേ പതിനഞ്ചോടെ ട്രെയിന്‍ സര്‍വീസുകള്‍ പുനഃസ്ഥാപിക്കുമെന്ന വാര്‍ത്തകള്‍ തള്ളി ഇന്ത്യന്‍ റെയില്‍വേ. നിലവിലെ രാജ്യവ്യാപകമായ ലോക്ക്ഡൗണ്‍ ഏപ്രില്‍ 14-ന് അവസാനിക്കുന്നതോടെ ട്രെയിന്‍സര്‍വീസുകള്‍ പുനഃസ്ഥാപിക്കുമെന്ന് അഭ്യൂഹം പരന്നിരുന്നു. ഇതിനെതിരേ പ്രതികരിക്കുകയായിരുന്നു ഇന്ത്യന്‍ റെയില്‍വേ.

ലോക്ക്ഡൗണ്‍ പിന്‍വലിച്ച് ട്രെയിന്‍ സര്‍വീസുകള്‍ പുനഃസ്ഥാപിച്ചാല്‍ പുതിയ പ്രോട്ടോകോള്‍ പ്രകാരമാണ് യാത്ര ചെയ്യേണ്ടതെന്ന വാര്‍ത്തകളും റെയില്‍വേ തള്ളി. നിലവിലെ ലോക്ക്ഡൗണ്‍ ഏപ്രില്‍ 14-ന് അവസാനിക്കും. തുടര്‍ന്ന് ഏപ്രില്‍ 15 മുതല്‍ ട്രെയിന്‍ സര്‍വീസുകള്‍ ആരംഭിക്കും. യാത്രക്കാര്‍ ട്രെയിന്‍ പുറപ്പെടുന്നതിന് നാല് മണിക്കൂര്‍ മുന്‍പേ തന്നെ റെയില്‍വേ സ്റ്റേഷനിലെത്തിച്ചേരണം. തെര്‍മല്‍ സ്‌ക്രീനിംഗിന് ശേഷം മാത്രമേ ട്രെയിനില്‍ യാത്ര ചെയ്യാന്‍ അനുവദിക്കൂ എന്നുമാണ് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നത്. എന്നാല്‍ ഇത്തരത്തിലുള്ള ഒരു നിര്‍ദേശവും നടത്തിയിട്ടില്ലെന്ന് ഇന്ത്യന്‍ റെയില്‍വേ വ്യക്തമാക്കി. ട്രെയിന്‍ യാത്രയുടെ മാനദണ്ഡങ്ങളെക്കുറിച്ച് തെറ്റിദ്ധാരണ പരത്തുന്നത് അപക്വമാണ്. യാത്രക്കാരുടെ താത്പര്യങ്ങള്‍ പരിഗണിച്ചുകൊണ്ടുള്ള ഉചിതമായ തീരുമാനം കൈക്കൊള്ളും.

Leave a Reply

Your email address will not be published. Required fields are marked *