ടാങ്കർ ലോറി മറിഞ്ഞ് ഇന്ധനം ചോർന്നു

തൃശൂർ: തൃശൂർ – കുന്നംകുളം സംസ്ഥാന പാതയിൽ പാറന്നൂർ പാടത്ത് ടാങ്കർ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു. അപകടത്തിൽ ഡ്രൈവറും ക്ലീനറും നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. ഇന്ധനം റോഡിലേക്ക് ഒഴുകിയെങ്കിലും ടാങ്ക് പൊട്ടിത്തെറിക്കാതിരുന്നതിനാൽ വൻ അപകടം ഒഴിവായി.

ലോറി മറിഞ്ഞതോടെ  ടാങ്കറിൽ ഉണ്ടായിരുന്ന  പെട്രോളും ഡീസലും റോഡിലേക്ക് ഒഴുകി. വിവരമറിഞ്ഞ് കുന്നംകുളം, ഗുരുവായൂർ എന്നിവിടങ്ങളിൽനിന്ന് അഗ്നിരക്ഷാ സേനയെത്തി രക്ഷാപ്രവർത്തനം നടത്തി.

Leave a Reply

Your email address will not be published. Required fields are marked *