കേരളത്തിൽ കൊവിഡ് നിയന്ത്രണവിധേയം; ലോക്ക് ഡൗൺ ഇളവ് കേന്ദ്രനിലപാടറിഞ്ഞ ശേഷം

തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ നിയന്ത്രണവിധേയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതേസമയം, ലോക്ഡൗണ്‍ നീട്ടണോ, എന്തൊക്കെ നിയന്ത്രണങ്ങള്‍ വരുത്തണം തുടങ്ങിയ കാര്യങ്ങളില്‍ അന്തിമ തീരുമാനം കേന്ദ്ര തീരുമാനത്തിനുശേഷമാകുമെന്ന് മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി വ്യക്തമാക്കി.

ഈ മാസം പത്തിന് കേന്ദ്ര മന്ത്രിസഭയുടെ തീരുമാനം ഉണ്ടാവുമെന്നാണ് കരുതുന്നത്. പതിമൂന്നിന് ചേരുന്ന മന്ത്രിസഭായോഗത്തിലായിരിക്കും അന്തിമ തീരുമാനമെടുക്കുക. എല്ലാ നിയന്ത്രണങ്ങളും ഒറ്റയടിക്ക് പിൻവലിക്കാതെ ഘട്ടം ഘട്ടമായി ഇളവുവരുത്തണമെന്നാണ് കേരളത്തിന്റെ ആവശ്യം. സാലറി ചലഞ്ചിന്റെ മാനദണ്ഡങ്ങളിലും തീരുമാനമായില്ല.

 

Leave a Reply

Your email address will not be published. Required fields are marked *