സംസ്ഥാനത്ത് ഇന്ന് 9 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; നഴ്‌സുമാരുടെ സേവനത്തിന് അഭിവാദ്യമര്‍പ്പിച്ച്‌ മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 9 പേര്‍ക്ക് കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

കാസര്‍കോട് – 4, കണ്ണൂര്‍ – 3, കൊല്ലം, മലപ്പുറം ജില്ലകളില്‍ ഓരോരുത്തര്‍ക്ക് വീതവുമാണ് രോഗം ബാധിച്ചത്. ഇതില്‍ നാലു പേര്‍ വിദേശത്തു നിന്നെത്തിയവരും രണ്ടു പേര്‍ നിസാമുദ്ദീനില്‍ നിന്ന് വന്നവരുമാണ്. മൂന്ന് പേര്‍ക്ക് സമ്ബര്‍ക്കം മൂലവുമാണ് രോഗം സ്ഥിരീകരിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

നിലവില്‍ 263 പേര്‍ ചികിത്സയിലുണ്ട്. സംസ്ഥാനത്ത് ആകെ 146686 പേരാണ് നിരീക്ഷണത്തില്‍ ഉള്ളത്. 145934 പേര്‍ വീടുകളിലും 752 ആശുപത്രിയിലുമാണ്. ഇന്ന് മാത്രം 131 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 11231 സാമ്ബിളുകള്‍ പരിശോധനയ്ക്ക് അയച്ചു. 10250 സാമ്ബിളുകള്‍ നെഗറ്റീവായി എന്നും മുഖ്യമന്ത്രി അറിയിച്ചു.

ഇന്ന് ലോകാരോഗ്യ ദിനമാണ്. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ മലയാളി നഴ്സുമാര്‍ അനുഭവിക്കുന്ന പ്രയാസം അസ്വസ്ഥരാക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *