ബ്രിട്ടീഷ്​ പ്രധാനമന്ത്രി ബോറിസ്​ ജോണ്‍സന്റെ ആരോഗ്യനില അതീവ ഗുരുതരം

ലണ്ടന്‍: കോവിഡ്​ സ്ഥിരീകരിച്ച ​ബ്രിട്ടീഷ്​ പ്രധാനമന്ത്രി ബോറിസ്​ ജോണ്‍സ​ന്റെ ആരോഗ്യസ്ഥിതി ഗുരുതരമായി തുടരുന്നതിനാല്‍ വെന്റിലേറ്റര്‍ സഹായം തേടേണ്ടി വരുമെന്ന്​​ റിപ്പോര്‍ട്ടുകള്‍.

കൊവിഡ് 19 ലക്ഷണങ്ങളെ തുടര്‍ന്ന് മാര്‍ച്ച്‌ 27 മുതല്‍ തന്നെ ബോറിസ് ജോണ്‍സണ്‍ ഐസൊലേഷനിലായിരുന്നു. ഡൗണിംഗ് സ്ട്രീറ്റിലെ വീട്ടില്‍ തന്നെയായിരുന്നു ഇദ്ദേഹം ഏകാന്തവാസത്തിലായിരുന്നത്. എന്നാല്‍ രോഗലക്ഷണങ്ങള്‍ മാറാതിരുന്ന സാഹചര്യത്തില്‍ ഇന്ന് ലണ്ടനിലെ സെന്റ് തോമസ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

ശ്വസനോപകരണത്തി​ന്റെ സഹായം ബോറിസ്​ ജോണ്‍സന്​ നല്‍കുന്നുണ്ട്​. വൈകാതെ പൂര്‍ണമായ വെന്റിലേറ്റര്‍ സഹായം അദ്ദേഹത്തിന്​ വേണ്ടി വരുമെന്ന്​ ലണ്ടന്‍ യൂനിവേഴ്​സിറ്റി കോളജിലെ മെഡിക്കല്‍ ഇമേജിങ്​ പ്രൊഫസര്‍ ഡെറക്​ ഹില്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *