ലോക്ക്ഡൗണ്‍ പിന്‍വലിക്കല്‍: മൂന്നു ഘട്ടമായി വേണമെന്ന് കര്‍മ സമിതി റിപ്പോര്‍ട്ട്

തിരുവനന്തപുരം:  15 ദിവസത്തെ ഇടവേളയില്‍ മൂന്നുഘട്ടമായേ ലോക്ക്ഡൗണ്‍ പിന്‍വലിക്കാവൂ എന്ന്‌ ലോക്ക്ഡൗണ്‍ പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നിയോഗിച്ച കര്‍മ സമിതി റിപ്പോര്‍ട്ട്‌ ശുപാര്‍ശ ചെയ്യുന്നു.
ആദ്യഘട്ടത്തില്‍ ഒരു വീട്ടില്‍നിന്ന് ഒരാളെയേ വീട്ടില്‍നിന്ന് പുറത്തിറങ്ങാന്‍ അനുവദിക്കാവൂ എന്നും മൂന്നുമണിക്കൂറിനകം തിരിച്ചുവരണമെന്നും ശുപാര്‍ശയില്‍ പറയുന്നു. മുഖാവരണവും തിരിച്ചറിയല്‍ രേഖയും പുറത്തിറങ്ങുന്നവര്‍ ഉറപ്പാക്കണം.

സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ അവസാനിക്കുന്ന ഏപ്രില്‍ 14നു ശേഷം എന്തുവേണമെന്ന് പഠിക്കാന്‍ നിയോഗിച്ച കര്‍മസമിതിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിച്ചത്. മൂന്നുഘട്ടമായി ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കുറച്ചുകൊണ്ടുവരാം. ഓരോ ഘട്ടത്തിനും പ്രത്യേകം മാനദണ്ഡങ്ങളുണ്ടാകും.

ഒന്നാംഘട്ടത്തില്‍ വീടിനു പുറത്തേക്ക് ഇറങ്ങുന്നതിന് ആളുകള്‍ക്ക തടസ്സമില്ല. എന്നാല്‍ മാസ്‌ക് നിര്‍ബന്ധമായി ധരിച്ചിരിക്കണം. തിരിച്ചറിയല്‍ കാര്‍ഡ് കയ്യില്‍ കരുതണം. ഒരു വീട്ടില്‍നിന്ന് ഒരാള്‍ക്കേ പുറത്തിറങ്ങാനാകൂ. മൂന്നുമണിക്കൂറേ ഇവര്‍ക്ക് വീടിനു പുറത്ത് ചിലവഴിക്കാനാകൂ. സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങള്‍ തുറന്നുപ്രവര്‍ത്തിക്കുന്നതിന് തടസ്സമില്ല. എന്നാല്‍ എല്ലാ സുരക്ഷാ സംവിധാനങ്ങളും ഏര്‍പ്പെടുത്തണമെന്നും സര്‍ക്കാരിന് സമര്‍പ്പിച്ച നിര്‍ദേശത്തില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *