വിശുദ്ധവാരത്തിന് തുടക്കം കുറിച്ച് മാർപാപ്പ

റോം : വിശുദ്ധവാരത്തിന് തുടക്കം കുറിച്ച് വത്തിക്കാനിലെ സെന്റ് പീറ്റേഴസ് ബസലിക്കയിൽ ചടങ്ങുകൾ. ഇറ്റലിയിലും മറ്റും കോവിഡ് രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കുറച്ചുപേർ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.

ചടങ്ങുകൾക്കായി സെന്റ് പീറ്റേഴ്സ് ബസലിക്കയിൽ വന്നെത്തിയവർ സാമൂഹിക അകലം പാലിച്ച് തമ്മിൽ മാറിയിരുന്നാണ് ചടങ്ങുകളിൽ പങ്കെടുത്തതും. ചടങ്ങിനെ സംഗീതം കൊണ്ട് അനുഗ്രഹിക്കാനെത്തിയ ക്വയർ അംഗങ്ങളും സാമൂഹിക അകലം പാലിച്ചു. ഈസ്റ്ററിന് മുൻപുള്ള ഞായറാഴ്ച വത്തിക്കാനിലെ നിരത്തുകളിൽ സാധാരണ ആയിരങ്ങൾക്ക് മുന്നിൽ നടക്കുന്ന ചടങ്ങുകളാണ് ബസലിക്കയുടെ അകത്തളങ്ങളിൽ തന്നെ പൂർത്തിയാക്കിയത്.

‘‘ഈസ്റ്റർ നാളിലേക്കുള്ള സമയത്തിലാണ് നാം. കൊറോണ വൈറസ് പടരുന്നത് ജീവിതരീതികളെ മാറ്റിയിരിക്കുന്നു. വിഷമതകൾ നേരിടുന്നവർക്കും സഹായം വേണ്ടവർക്കും സാന്ത്വനം എത്തിക്കാൻ ശ്രമിക്കണം. എന്തു കിട്ടുന്നില്ല എന്നതിനെക്കുറിച്ച് വ്യാകുലരാകേണ്ട സമയമല്ലിത്, മറ്റുള്ളവർക്കായി എന്തു നല്ലതു ചെയ്യാനാകുമെന്നതാണു ശ്രദ്ധിക്കേണ്ടത്. ഈ ദിനങ്ങളിൽ വെളിച്ചമേകുന്നവരെ ശ്രദ്ധിക്കൂ, അവർ പ്രശസ്തരല്ല. ധനികരോ, ജീവിതവിജയം നേടിയവരോ അല്ല. ചുറ്റുമുളളവർക്കു സേവനം എത്തിക്കാൻ സ്വയം സമർപ്പിതരാണവർ. മറ്റുള്ളവർക്കും ദൈവത്തിനുമായി നിങ്ങളുടെ ജീവിതം സമർപ്പിക്കാൻ മടിക്കേണ്ടതില്ല. അതിന് ഫലം ലഭിക്കും.’’

ഇന്റർനെറ്റിന്റെയും ടിവിയുടെയും സഹായത്തോടെയാണ് പലരും ബസലിക്കയിലെ ചടങ്ങുകൾ വീക്ഷിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *