കൊറോണ;റിയാദില്‍ ചികിത്സയിലിരിക്കെ മലയാളി മരിച്ചു

സൗദിയിലെ റിയാദിലുള്ള സൗദി ജര്‍മന്‍ ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്ന മലയാളി മരിച്ചു. മലപ്പുറം ചെമ്മാട് നടമ്മല്‍ പുതിയകത്ത് സഫ്‌വാന്‍ (41) ആണ് മരിച്ചത്.

ടാക്സി ഡ്രൈവറായി ജോലി ചെയ്തിരുന്ന ഇയാള്‍ക്ക് ശക്തമായ ചുമയും പനിയും ഉണ്ടായതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ എത്തിയത്. പരിശോധനയില്‍ കൊറോണ പോസിറ്റീവാണെന്ന് കണ്ടെത്തിയതായി ബന്ധുക്കള്‍ പറയുന്നു. ഹൃദയസ്തംഭനത്തെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ മരണം സംഭവിച്ചതായി നാട്ടില്‍ വിവരം ലഭിച്ചുവെന്ന് ബന്ധുക്കള്‍ പറഞ്ഞു.

സൗദി ആരോഗ്യ മന്ത്രാലയം പരിശോധനക്ക് ശേഷമേ മരണകാരണം സ്ഥിരീകരിക്കൂ.നിലവില്‍ മരണം സംബന്ധിച്ചും രോഗം സംബന്ധിച്ചും ഔദ്യോഗിക വിശദീകരണങ്ങള്‍ വന്നിട്ടില്ല.സന്ദര്‍ശക വിസയില്‍ എത്തിയ ഭാര്യ ഖമറുന്നിസ മാര്‍ച്ച്‌ 10 മുതല്‍ റിയാദിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *