ഇന്ന് രാത്രി 9ന് വീടുകളിൽ 9 മിനിട്ട് വൈദ്യുത ലൈറ്റുകള്‍കള്‍ക്കുപകരം ചെറു ദീപങ്ങൾ തെളിക്കും

ന്യൂഡൽഹി: രാജ്യം ലോക്ക് ഡൗണിലും ഒറ്റക്കെട്ടാണെന്ന്  ജനത്തിന് ആത്മവിശ്വാസം പകരാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാന പ്രകാരം ഇന്ന് രാത്രി 9ന് വീടുകളിൽ 9 മിനിട്ട് വൈദ്യുതി ലൈറ്റുകൾ അണച്ച് മറ്റു ദീപങ്ങൾ തെളിക്കും.

ഒരുമിച്ച് ലൈറ്റണയ്ക്കുന്നത് വൈദ്യുതി വിതരണ ശൃംഖലയ്ക്ക് ദോഷം ചെയ്യില്ലെന്ന് കേന്ദ്ര ഉൗർജ മന്ത്രാലയം അറിയിച്ചു. ഒന്നിച്ച് അണയ്‌ക്കുമ്പോൾ വോൾട്ടേജ് കൂടി വൈദ്യുതോപകരണങ്ങൾ തകരാറിലാകുമെന്നും വൈദ്യുത വിതരണ ശൃംഖല താറുമാറാകുമെന്നും വാർത്തകൾ പ്രചരിച്ചതിനെ തുടർന്നാണ് വിശദീകരണം. നിർദ്ദേശങ്ങളും ഉൗർജ മന്ത്രാലയം നൽകി.

നിർദ്ദേശങ്ങൾ: പൊതു ഇടങ്ങൾ,​ ആശുപത്രികൾ, പൊലീസ് സ്‌റ്റേഷനുകൾ, മുനിസിപ്പൽ ഓഫീസുകൾ എന്നിവിടങ്ങളിൽ ലൈറ്റ് ഓഫ് ചെയ്യരുത്.  രാത്രി 9ന് മെയിൻ സ്വിച്ച് ഓഫാക്കരുത്. ബൾബുകൾ മാത്രം അണയ്‌ക്കുക. ഫ്രിഡ്‌ജ്, എ.സി, കംപ്യൂട്ടർ, ഫാൻ, ടിവി തുടങ്ങിയവയും ഓഫാക്കരുത്.  വഴി വിളക്കുകൾ കത്തുന്നുണ്ടെന്ന് തദ്ദേശ സ്ഥാപനങ്ങൾ ഉറപ്പാക്കണം

Leave a Reply

Your email address will not be published. Required fields are marked *