കോവിഡ്: വരും ആഴ്ചകളില്‍ മരണസംഖ്യ കൂടുമെന്ന് ഡോണള്‍ഡ് ട്രംപ്

വാഷിങ്ടണ്‍: കോവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ വരും ആഴ്ചകളില്‍ അമേരിക്കയില്‍ മരണസംഖ്യ കൂടുമെന്ന് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ട്രംപ് ഇക്കാര്യമറിയിച്ചത്.

“വരും ആഴ്ചകളാണ് ഏറ്റവും സങ്കീര്‍ണമായത്. നിരവധി മരണങ്ങള്‍ക്ക് സാധ്യതയുണ്ട്. പ്രതിരോധ നടപടികള്‍ വഴി മരണസംഖ്യ കുറച്ചു കൊണ്ടു വരാനുള്ള ശ്രമത്തിലാണെന്നും” വാര്‍ത്താസമ്മേളനത്തില്‍ ട്രംപ് വ്യക്തമാക്കി.

നിലവിലെ കണക്ക് പ്രകാരം 8,452 പേര്‍ വൈറസ് ബാധിച്ച്‌ അമേരിക്കയില്‍ മരിച്ചു. 3,11,357 പേരില്‍ രോഗം കണ്ടെത്തയിട്ടുണ്ട്. ഇതില്‍ 8,206 പേരുടെ നില ഗുരുതരമാണ്. ചികിത്സയിലായിരുന്ന 14,825 പേര്‍ സുഖം പ്രാപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *