മെഡിക്കല്‍ ഉപകരണങ്ങളുടെ ലഭ്യതയുറപ്പാക്കാന്‍ പ്രധാനമന്ത്രിയുടെ നിര്‍ദേശം

ന്യൂഡല്‍ഹി: അവശ്യ മെഡിക്കല്‍ ഉപകരണങ്ങളുടെ ലഭ്യത ഉറപ്പാക്കാന്‍ ഉദ്യോഗസ്ഥരോട് പ്രധാനമന്ത്രി നരേന്ദ്രമോദി ശനിയാഴ്ച നിര്‍ദേശിച്ചു. കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കായി രൂപവത്കരിച്ച ശാക്തീകരണ സമിതികളുടെ യോഗത്തിലാണ് പ്രധാനമന്ത്രിയുടെ നിര്‍ദേശം.

വ്യക്തിസുരക്ഷാ ഉപകരണങ്ങള്‍, മുഖാവരണങ്ങള്‍, കൈയുറകള്‍, വെന്റിലേറ്ററുകള്‍ തുടങ്ങിയവയെല്ലാം ആവശ്യത്തിനു ലഭ്യമാക്കണമെന്ന് ഉദ്യോഗസ്ഥരോടു പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ആശുപത്രികളില്‍ സൗകര്യമൊരുക്കല്‍, ഐസൊലേഷന്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തല്‍, രോഗ നിരീക്ഷണം, പരിശോധന, ഗുരുതരാവസ്ഥയിലുള്ളവര്‍ക്കുള്ള പരിചരണം എന്നിവയുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായുള്ള തയ്യാറെടുപ്പ് യോഗത്തില്‍ മോദി അവലോകനം ചെയ്തതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

അടച്ചിടലിനുശേഷമുള്ള ആരോഗ്യ സുരക്ഷ കൂടി ഉറപ്പുവരുത്താനും സമ്ബദ്‌വ്യവസ്ഥ ശക്തിപ്പെടുത്താനും 11 ശാക്തീകരണ സമിതികളാണ് കേന്ദ്രമുണ്ടാക്കിയത്. പ്രശ്നമേഖലകള്‍ തിരിച്ചറിയുക, ഫലപ്രദമായ പരിഹാരങ്ങള്‍ നല്‍കുക, നയം രൂപവത്കരിക്കുക, പദ്ധതികള്‍ ആവിഷ്കരിക്കുക, തന്ത്രങ്ങള്‍ മെനയുക തുടങ്ങിയവയാണ് സമിതികളുടെ ലക്ഷ്യം.

Leave a Reply

Your email address will not be published. Required fields are marked *