തബ് ലീഗ് സമ്മേളനം തിരിച്ചടിയായെന്ന് രാഷ്ട്രപതി

ന്യൂഡല്‍ഹി:നിസാമുദ്ദീനിലെ തബ് ലീഗ് സമ്മേളനവും ലോക് ഡൗണിനെ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങാനായി ഡല്‍ഹി ആനന്ദ് വിഹാറില്‍ കുടിയേറ്റ തൊഴിലാളികള്‍ കൂട്ടത്തോടെയെത്തിയതും കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് തിരിച്ചടിയായെന്ന് സംസ്ഥാന ഗവര്‍ണമാരുമായും കേന്ദ്രഭരണപ്രദേശങ്ങളിലെ ലഫ്.ഗവര്‍ണര്‍മാരുമായും നടത്തിയ വീഡിയോ കോണ്‍ഫറന്‍സിംഗിനിടെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് പറഞ്ഞു.

ലോക്ഡൗണിനിടെ ആരും പട്ടിണികിടക്കേണ്ട സാഹചര്യമുണ്ടാകരുത്. സാമൂഹിക അകലം പാലിക്കുന്നതില്‍ വിട്ടുവീഴ്ചയുണ്ടാകരുത്.ഈ പോരാട്ടത്തില്‍ അശ്രദ്ധയ്ക്ക് സ്ഥാനമില്ല. രാജ്യത്തെ വിവിധയിടങ്ങളില്‍ ഡോക്ടര്‍മാരും നഴ്‌സുമാരും ഉള്‍പ്പെടെയുള്ള ആരോഗ്യപ്രവര്‍ത്തകര്‍ക്കും പൊലീസുകാര്‍ക്കും നേരെയുള്ള അക്രമങ്ങളില്‍ രാഷ്ട്രപതി ആശങ്കയറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *