പോത്തന്‍കോട്​: കലക്​ടര്‍ ഉത്തരവ്​ ​പുറപ്പെടുവിച്ചത്​ ആരെയും അറിയിക്കാതെ -മന്ത്രി കടകംപള്ളി

തിരുവനന്തപുരം: കോവിഡ് ബാധിച്ച്‌ അബ്ദുള്‍ അസീസ്​ മരിച്ചതിനെത്തുടര്‍ന്ന്​ പോത്തന്‍കോട്ട്​​ നിയന്ത്രണങ്ങള്‍ കടുപ്പിച്ചത്​ കലക്​ടറുടെ ആശയവിനിമയത്തില്‍ ഉണ്ടായ അപാകത മൂലമാണെന്ന്​ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ആരോടും ആലോചിക്കാതെയാണ്​ കലക്​ടര്‍ ഉത്തരവിട്ടതെന്നും കടകംപള്ളി ആ​േരാപിച്ചു.

ബുധനാഴ്​ച ഉച്ച മുതല്‍ ഒരു കടകളും തുറക്കേണ്ടതില്ലെന്നായിരുന്നു ഉത്തരവ്​. റേഷന്‍ കടക​ളടക്കമുള്ളവ അടച്ചിടാനുള്ള തീരുമാനമെടുത്തത്​ കലക്​ടര്‍ ഒറ്റക്കാണ്​. കുടുംബശ്രീ പ്രവര്‍ത്തകര്‍ മുഖേന റേഷന്‍ വീടുകളിലെത്തിക്കാനായിരുന്നു കലക്​ടറുടെ ആസൂത്രണം.

എന്നാല്‍ ഇത്​ നടപ്പാക്കാനാകില്ലെന്ന്​ മനസ്സിലാക്കിയതോടെ കലക്​ടര്‍ രാത്രിയോടെത്തന്നെ ഉത്തരവ്​ പിന്‍വലിക്കുകയായിരുന്നുവെന്നും കടകംപള്ളി കൂട്ടിച്ചേര്‍ത്തു. നിര്‍ദേശങ്ങള്‍ നല്‍കു​േമ്ബാള്‍ അപാകതകള്‍ ഉണ്ടാകാതിരിക്കാന്‍ ​ശ്രദ്ധിക്കണമെന്ന്​ നിര്‍ദേശം നല്‍കിയതായും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *