കോടതി വിധി സര്‍ക്കാരിനേറ്റ തിരിച്ചടിയെന്ന് ചെന്നിത്തല

തിരുവനന്തപുരം: മദ്യത്തിന് കുറിപ്പടി വിതരണം ചെയ്യുന്നതിനെതിരെയുള്ള ഹൈക്കോടതി വിധി സര്‍ക്കാരിനേറ്റ തിരിച്ചടിയാണെന്ന്‌ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സര്‍ക്കാര്‍ ഉത്തരവിനെതിരെ കോടതിയില്‍ ഹര്‍ജി നല്‍കിയ ടി.എന്‍ പ്രതാപന്‍ എം.പിയും കോടതി ഉത്തരവിനെ സ്വാഗതം ചെയ്തു.

അതേസമയം,​  മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ച ശേഷം ഭാവി നടപടികള്‍ സ്വീകരിക്കുമെന്നും കോടതി വിധി അംഗീകരിക്കുന്നുവെന്നും മദ്യത്തിന് കുറിപ്പടി വിതരണം ചെയ്യുന്നതിനെതിരെയുള്ള ഹൈക്കോടതി വിധിയില്‍ പ്രതികരണവുമായി എക്സൈസ് മന്ത്രി രംഗത്ത് വന്നു. ഒരു സാമൂഹ്യ പ്രശ്നം നേരിടാനാണ് ശ്രമിച്ചതെന്ന് എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍ അഭിപ്രായപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *