വിഷുവിന് ശബരിമലയിൽ ദർശനമില്ല

തിരുവനന്തപുരം:വിഷുവിന് ശബരിമലയിൽ ഭക്തർക്ക് ദർശനം അനുവദിക്കില്ലെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ. വാസു അറിയിച്ചു. കൊറോണ പ്രതിരോധങ്ങളുടെ ഭാഗമായി നേരത്തെ ക്ഷേത്രങ്ങളിൽ ഭക്തജനങ്ങൾക്ക് പ്രവേശനം വിലക്കിക്കൊണ്ടും പൂജാസമയം ക്രമീകരിച്ചുകൊണ്ടും ഉത്തരവിറക്കിയിരുന്നു. ഈ ഉത്തരവുകളുടെ കാലാവധി ഇന്ന് (മാർച്ച് 31) അവസാനിക്കുന്നതിനാലാണ് ഇത് പുതുക്കി ഏപ്രിൽ 14വരെ ദീർഘിപ്പിക്കാൻ തീരുമാനിച്ചതെന്ന് പ്രസിഡന്റ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *