കോട്ടയത്ത് നിരോധനാജ്ഞ

കോട്ടയം: കോവിഡ് വ്യാപനം തടയുന്നതിനുള്ള മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി കോട്ടയം ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്നു രാവിലെ ആറു മുതല്‍ കോട്ടയം ജില്ലയുടെ പരിധിയില്‍ നാലു പേരില്‍ കൂടുതല്‍ ഒത്തുചേരുന്നത് നിരോധിച്ചു.

സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള അവശ്യ സർവീസുകളെ നിരോധനത്തില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഉത്തരവ് നടപ്പാക്കാനും ലംഘിക്കുന്നവര്‍ക്കെതിരെ അടിയന്തരമായി കര്‍ശന നടപടി സ്വീകരിക്കാനും ജില്ലാ പോലീസ് മേധാവിയെ ചുമതലപ്പെടുത്തിയെന്ന് ജില്ലാ കലക്ടർ പി.കെ. സുധീർ ബാബു അറിയിച്ചു. സമൂഹത്തിന്റെ സുരക്ഷയെക്കുരുതി ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങളോട് എല്ലാവരും സഹകരിക്കണമെന്ന് ഫേയ്സ്ബുക്ക് കുറിപ്പിൽ ജില്ലാ കലക്ടർ അഭ്യര്‍ത്ഥിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *