ലോക്ഡൗണ്‍: പോലീസുകാരുടെ ശ്രമങ്ങള്‍ വിലകുറച്ചുകാണാനാവില്ലെന്ന് റസി.അസോസിയേഷനുകള്‍

വ്യാജപരാതിയിന്മേല്‍ പോലീസുകാരുടെ ആത്മവിശ്വാസം കെടുത്തരുത്‌

തിരുവനന്തപുരം: ജില്ലയില്‍ ലോക്ഡൗണുമായി ബന്ധപ്പെട്ട് ജോലി നോക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ സ്വന്തം താല്‍പര്യാര്‍ത്ഥം ചിലര്‍ ഉന്നയിക്കുന്ന വ്യാജ പരാതികളും ആരോപണങ്ങളും അതിന്മേല്‍ പോലീസുകാര്‍ക്കെതിരെ മുകള്‍ത്തട്ടില്‍നിന്നും സ്വീകരിച്ചേക്കാവുന്ന ശിക്ഷണനടപടികളും പോലീസുകാരുടെ ആത്മവിശ്വാസം നഷ്ടപ്പെടുത്താനേ ഉപകരിക്കൂവെന്നും ഇത്തരം പ്രചാരണങ്ങള്‍ ഒഴിവാക്കാന്‍ സഹകരിക്കണമെന്നും വിവിധ റസിഡന്റ്‌സ്‌ അസോസിയേഷന്‍ പ്രതിനിധികള്‍ അഭ്യര്‍ത്ഥിച്ചു. ലോക്ഡൗണ്‍ പാലിക്കാന്‍ പൊരിവെയിലത്ത് പോലീസുകാര്‍ നടത്തുന്ന ശ്രമങ്ങള്‍ വിലകുറച്ചു കാണാനാവില്ലെന്നും നാട്ടുകാരും റസിഡന്റ് അസോസിയേഷനുകളും വ്യക്തമാക്കുന്നുണ്ട്.

്കഴിഞ്ഞ ദിവസം ലോക്ഡൗണ്‍ ഡ്യൂട്ടിക്കിടെ ശ്രീകാര്യം പോലീസിനെതിരെ അനാവശ്യ ആരോപണമാണ് ഉയര്‍ന്നതെന്ന് സൂചനയുണ്ട്. അടുത്തിടെ ഹൗസ് സര്‍ജസി കഴിഞ്ഞ് ഇപ്പോള്‍ സ്വകാര്യ ആശുപത്രിയില്‍ ജൂനിയര്‍ ഡോക്ടറായി സേവനം നോക്കുന്ന ഭാര്യയെ കൊണ്ടുവിട്ടശേഷം തിരിച്ച് പോകവെ ലയോള സ്‌കൂളിനടുത്ത് ശ്രീകാര്യം സി.ഐയുടെ നേതൃത്വത്തില്‍ വാഹനപരിശോധനയ്ക്കിടെ തിരിച്ചറിയല്‍ കാര്‍ഡ് കാണിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും വാഹനം ഓടിച്ചയാള്‍ അതിന് കൂട്ടാക്കിയില്ല. ‘എത്ര പ്രാവശ്യം, ഏവനെയെല്ലാം കാണിക്കണം” എന്ന് ഉച്ചത്തില്‍ വിച്ചുകൂവി അനാവശ്യമായി പോലീസിനെ വെല്ലുവിളിക്കുകയായിരുന്നുവത്രെ. സ്‌റ്റേഷനില്‍വച്ച് ഇദ്ദേഹം ധിക്കാരപരമായും അപമര്യാദയോടും പോലിസുകാരോട് പെരുമാറിയതിനെയും തുടര്‍ന്നാണ് ക്രൈം
കേസെടുക്കാന്‍ പോലീസ് നിര്‍ബന്ധിതമായതെന്നും ശ്രീകാര്യം പോലീസ് പറഞ്ഞു.

തുടര്‍ന്ന് ഇയാള്‍ക്കെതിരെ പോലീസ് കേസെടുക്കുമെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് അദ്ദേഹം സ്‌റ്റേഷനില്‍ അനാവശ്യമായി വിളിച്ചുകൂവുകയും ഫോണിലൂടെ ഭാര്യയെയും കൂടാതെ കുറേ ചാനലുകളേയും മറ്റും വിളിച്ചുകൂട്ടി പോലീസ് മര്‍ദ്ദിച്ചതായി ആരോപിക്കുകയുമായിരുന്നുവത്രെ. തുടര്‍ന്ന് ‘താന്‍ ആരാന്ന് കാണിച്ചുതരാമെന്നും സി.ഐയ്‌ക്കെതിരെ മുകളിലേക്ക് പരാതിപ്പെടുമെന്നും’ വെല്ലുവിളിച്ച അദ്ദേഹത്തിനെതിരെ ക്രൈം കേസെടുത്ത ശേഷം ഭാര്യയുടെയും അവര്‍ കൂട്ടിക്കൊണ്ടുവന്നവരുടേയും കൂടെ വിട്ടയ്ക്കകുകയായിരുന്നുവത്രെ. ഇദ്ദേഹത്തെ സ്റ്റേഷനില്‍വച്ച് ഒച്ചപ്പാടുണ്ടാതിയതിനും അനാവശ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചതിനും അദ്ദേഹത്തിന്റെ ഭാര്യതന്നെ ശാസിച്ചതായും പോലീസുകാര്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഇദ്ദേഹത്തിനു പുറമെ വാഹനപരിശോധനയ്ക്കിടെ ഇരുചക്രവാഹനം ഉള്‍പ്പെടെ പിടിക്കപ്പെട്ട ഒരുപാട് പേര്‍ സ്റ്റേഷന്‍ പരിധിയില്‍ ഉണ്ടായിരുന്നു. അവരുടെ മുന്നിലൂടെ ഇദ്ദേഹത്തെ സ്റ്റേഷനിലേക്ക് കൊണ്ടുപോയതിലുള്ള അഭിമാനക്ഷകമാകാം ഇദ്ദേഹം കാട്ടിക്കൂട്ടിയ പരാക്രമത്തിനു പിന്നിലെന്നും വിലയിരുത്തുന്നു. അദ്ദേഹത്തെ മര്‍ദ്ദിച്ചിട്ടില്ലെവന്നും പൊലീസ് മര്‍ദ്ദിച്ചുവെന്ന വ്യാജ പരാതി സൃഷ്ടിക്കുകയായിരുന്നുവെന്നും ഇതിനായി ആശുപത്രിയില്‍ പോയി ഒരു ഒ.പി.ടിക്കറ്റ് എടുത്ത് ചികിത്സയിലാണെന്ന് വരുത്തിത്തീര്‍ക്കുകയായിരുന്നുവെന്നും ശ്രീകാര്യം പോലീസ് അറിയിച്ചു.

മാത്രമല്ല ഓരോ സമയവും വ്യത്യസ്ത ആരോപണങ്ങളാണ് ഇയാള്‍ ഉന്നയിക്കുന്നതെന്നും പോലീസ് ചൂണ്ടിക്കാട്ടുന്നു. ആദ്യം പരാതിയില്‍ പറഞ്ഞതിന് വ്യത്യസ്തമായി വിവരം അറിഞ്ഞ് സ്റ്റേഷനില്‍ എത്തിയ ഭാര്യയയും പോലീസ് ചീത്ത പറഞ്ഞുവെന്നും മറ്റും പറയുന്നത് തന്നെ പരാതി വ്യാജമാണെന്ന് ഉറപ്പിക്കുന്നതായും പോലീസ് പറയുന്നു.

ഐ.എം.എ.വഴി ഡി.ജി.പിക്ക് ലഭിച്ച പരാതിയിന്മേല്‍ ക്രൈംബ്രാഞ്ച് എസ്. പി ഷാനവാസിനാണ് അന്വേഷണ ചുമതല. ഇന്നലെ അദ്ദേഹം ഇതു സംബന്ധിച്ച് മൊഴികള്‍ രേഖപ്പെടുത്തിയിരുന്നു. നിയമം നടപ്പിലാക്കിയ സത്യസന്ധനായ ഒരു ഉദ്യോഗസ്ഥനെതിരെ നടപടികള്‍ക്ക് പോയാല്‍ പോലീസിന്റെ ആത്മവിശ്വാസം തന്നെ ആയിരിക്കും നഷ്ടപ്പെടുക എന്നും ശ്രീകാര്യം പോലീസ് ചൂണ്ടിക്കാട്ടുന്നു.

Leave a Reply

Your email address will not be published. Required fields are marked *