അവശ്യ സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കുവാന്‍ മൊബൈല്‍ ആപ്പുമായി കേരള പൊലീസ്

തിരുവനന്തപുരം :കൊറോണ വൈറസ് വ്യാപനതെ തുടര്‍ന്നുള്ള നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍, അവശ്യ സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കുവാനായി കേരള പൊലീസ് സൈബര്‍ഡോമിന്‍റെ നേതൃത്വത്തില്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ അവതരിപ്പിച്ചു.

ഇന്‍വെന്‍റ ലാബ്സ് ഇന്നോവേഷന്‍സ് എന്ന സ്റ്റാര്‍ട്ടപ്പ് കമ്ബനിയുടെ സഹകരണത്തോടെയാണ് ആപ്ലിക്കേഷന്‍ ആരംഭിക്കുന്നത്. ഹോം ഡെലിവറി സംവിധാനം ഉള്ള കടകള്‍, താത്കാലികമായി ഡെലിവറി സംവിധാനം ഉറപ്പ് വരുത്താന്‍ കഴിയുന്ന കടകള്‍ , റെസിഡന്‍സ് അസോസിയേഷനുകള്‍, ഫ്ലാറ്റ് അസോസിയേഷന്‍, കുടുംബശ്രീ യൂണിറ്റുകള്‍, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി എന്നീ സംഘടനകള്‍ക്ക് അവശ്യ സാധനങ്ങള്‍ ഉപഭോക്താക്കള്‍ക്കു എത്തിക്കുവാന്‍ സഹായകമാകുന്നതാണ് കേരള പൊലീസിന്‍റെ മൊബൈല്‍ ആപ്പ്. ഈ ആപ്പിലൂടെ ഉപഭോകതാക്കള്‍ക്ക് അവശ്യമായ സാധനങ്ങള്‍ വാങ്ങുവാനും ,കടകള്‍ക്ക് ആവശ്യസാധങ്ങള്‍ വില്‍ക്കുവാനും സാധിക്കും. ഈ ആപ്പ് കൊറോണ നിയന്ത്രണം അവസാനിക്കുന്നതുവരെ സൗജന്യമായി ഉപയോഗപ്പെടുത്താവുന്നതാണെന്നും പൊലീസ് പറയുന്നു.

കൊവിഡ് 19 നെ തുടർന്നുള്ള നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ, അവശ്യ സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കുവാനായി കേരള പോലീസ്…

Posted by Kerala Police on Friday, March 27, 2020

 

 

Leave a Reply

Your email address will not be published. Required fields are marked *