സംസ്ഥാനത്ത് ക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍. കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചു കൊണ്ടാണ് പെന്‍ഷന്‍ വിതരണം. വിതരണം മാര്‍ച്ച്‌ 31ന് തന്നെ പൂര്‍ത്തീകരിക്കും. സംസ്ഥാനത്തെ 55 ലക്ഷം ഗുണഭോക്താക്കള്‍ക്ക് 2400 രൂപ വീതമാണ് ക്ഷേമ പെന്‍ഷന്‍ നല്‍കുന്നത്. ഇതില്‍ പകുതിയോളം പേര്‍ക്ക് അവരുടെ ബാങ്ക് അക്കൗണ്ടുകളിലൂടെയും ബാക്കിയുള്ളവര്‍ക്ക് നേരിട്ട് വീടുകളില്‍ എത്തിക്കുകയുമാണ് ചെയ്യുന്നത്.
സംസ്ഥാനത്തെ 1564 സഹകരണ സംഘങ്ങളുടെ നേതൃത്വത്തിലാണ് പെന്‍ഷന്‍ വീടുകളില്‍ എത്തിക്കുന്നത്. ഈ സംഘങ്ങളിലെ 7500 ഓളം ജീവനക്കാരാണ് പെന്‍ഷന്‍ വിതരണ യജ്ഞത്തില്‍ പങ്കാളികളാവുന്നത്. കോവിഡിന്റെ ഭാഗമായി നിരീക്ഷണത്തില്‍ കഴിയുന്നവരുടെ വീടുകളില്‍ പോകുവാന്‍ പ്രയാസമുണ്ടെങ്കില്‍ ഭരണ സമിതിയുമായി ചര്‍ച്ച ചെയ്ത് പെന്‍ഷന്‍ വീട്ടിലെത്തിക്കുവാന്‍ മറ്റു വഴികള്‍ ആലോചിച്ച്‌ നടപ്പിലാക്കാന്‍ ശ്രമിക്കും.

Leave a Reply

Your email address will not be published. Required fields are marked *