സംസ്ഥാനത്തെ മുഴുവൻ ബാറുകളും അടച്ചിടും

തിരുവനന്തപുരം: കൂടുതൽ കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കാസർകോട് ജില്ല പൂർണമായും അടച്ചിടും. മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗത്തിലാണ് തീരുമാനം. കാസർകോട് ജില്ലയിൽ വീടുകളിൽ നിന്ന് ആളുകൾ പുറത്തിറങ്ങുന്നതിനും നിയന്ത്രണങ്ങളേർപ്പെടുത്തിയിട്ടുണ്ട്. എറണാകുളം,കണ്ണൂർ,പത്തനംതിട്ട ജില്ലകളിൽ ഭാഗിക നിയന്ത്രണം ഏർപ്പെടുത്തും

നിയന്ത്രണങ്ങളുടെ ഭാഗമായി കണ്ണൂർ– കാസർകോട് ജില്ലാ അതിർത്തികള്‍ അടച്ചു. കൊറോണ വെറസിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ മുഴുവൻ ബാറുകളും അടച്ചിടാനും ഉന്നതതല യോഗത്തിൽ തീരുമാനിച്ചു. കാസർകോട് ജില്ലയൊഴികെയുള്ള സംസ്ഥാനത്തെ ബിവ്‌റേജസുകൾ അടയ്‌ക്കില്ലെങ്കിലും നിയന്ത്രണമേർപ്പെടുത്തും

കൊറോണ ബാധിത ജില്ലകൾ പൂർണമായും അടച്ചിടണമെന്ന് കേന്ദ്രസർക്കാർ അവർത്തിച്ചുകൊണ്ടിരിക്കുകയാണ്. മുഖ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ തിരുവനന്തപുരത്ത് ഉണ്ടായിരുന്ന മന്ത്രിമാരും ചീഫ് സെക്രട്ടറിയും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *