സംസ്ഥാനങ്ങള്‍ ലോക്ക്ഡൗണ്‍ കര്‍ക്കശമാക്കണം, ലംഘിക്കുന്നവര്‍ക്കെതിരേ നടപടിവേണമെന്നും കേന്ദ്രം

ന്യൂഡല്‍ഹി : കൊറോണ വൈറസ് വ്യാപനം തടയാന്‍ സംസ്ഥാനങ്ങള്‍ ലോക്ക് ഡൗണ്‍ നടപടികള്‍ കര്‍ശനമായി നടപ്പാക്കണമെന്നും ലംഘിക്കുന്നവര്‍ക്കെതിരേ നിയമപരമായ നടപടി സ്വീകരിക്കണമെന്നും സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ നിര്‍ദേശം. ഇന്ത്യയില്‍ രോഗബാധിതരുടെ എണ്ണം 400 കടന്നതോടെയാണ് കടുത്ത നടപടികളിലേക്ക് രാജ്യം കടക്കുന്നത്.

‘ലോക്ക്ഡൗണുകള്‍ സംസ്ഥാനങ്ങള്‍ കര്‍ക്കശമായി തന്നെ നടപ്പാക്കണം. ലംഘിക്കുന്നവര്‍ക്കെതിരേ നിയമ നടപടി സ്വീകരിക്കണം’. ലോക്ക്ഡൗണിനെ ജനങ്ങള്‍ ഗൗരവത്തോടെ കാണുന്നില്ലെന്ന പ്രധാനമന്ത്രിയുടെ പരാമര്‍ശത്തിന് തൊട്ടു പിന്നാലെയാണ് ശക്തമായ നിര്‍ദേശം നടപ്പാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം വന്നിരിക്കുന്നത്.

‘ലോക്ക്ഡൗണിനെ പലയാളുകളും ഗൗരത്തിലെടുക്കുന്നില്ല.നിര്‍ദേശങ്ങള്‍ പാലിക്കൂ നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും രക്ഷിക്കൂ. സംസ്ഥാന സര്‍ക്കാരുകളോട്‌ നിയമം കൃത്യമായി നടപ്പിലാക്കാന്‍ ഞാന്‍ അഭ്യര്‍ഥിക്കുകയാണ്’ , എന്നായിരുന്നു പ്രധാനമന്ത്രിയുടെ ട്വീറ്റ്. നിലവില്‍ രാജ്യത്തെ 80 നഗരങ്ങളിലാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *