കാസര്‍കോട് ജില്ലയില്‍ പൂര്‍ണ്ണമായ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു

തിരുവനന്തപുരം: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍സംസ്ഥാനത്തെ ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത കാസര്‍കോട് ജില്ലയില്‍ പൂര്‍ണ്ണമായ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. കൂടാതെ കണ്ണൂര്‍, എറണാകുളം,പത്തനംതിട്ട എന്നീ മൂന്നു ജില്ലകളില്‍ ഭാഗികമായി ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്താനും ഉന്നതതലയോഗം തീരുമാനമായി. ഭാഗിക ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച ജില്ലകളില്‍ അവശ്യസര്‍വ്വീസുകള്‍ മാത്രമെ അനുവദിക്കുകയുള്ളു.

കേന്ദ്ര നിര്‍ദ്ദേശം പരിഗണിച്ച്‌ സംസ്ഥാനത്തെ ജില്ലകള്‍ അടച്ചിടുന്ന കാര്യത്തില്‍ തീരുമാനമെടുക്കാനായി ചേര്‍ന്ന ഉന്നത തലയോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം കൈകൊണ്ടത്.

കാസര്‍ഗോഡ് ജില്ലയില്‍ കടുത്തയ നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത് അതിനാല്‍ തന്നെ വീടുകളില്‍ നിന്ന് ആളുകള്‍ പുറത്തിറങ്ങുന്നതിന് കാസര്‍കോട്ട് നിയന്ത്രണമുണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *