അടുത്ത രണ്ട് ശനിയാഴ്‌ച്ചകളിലും സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് അവധി

തിരുവനന്തപുരം : കോവിഡ് 19 രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില് സര്ക്കാര് ഓഫീസുകളില് ജോലിക്ക് നിയന്ത്രണം. ഈ മാസം 31 വരെയുള്ള ശനിയാഴ്ച്ചകളില് (മാര്ച്ച്‌ 21, 28) ഓഫീസുകള്ക്ക് അവധിയായിരിക്കും. സെക്ഷന് ഓഫീസര്ക്ക് താഴെയുള്ള ജീവനക്കാര് ഒന്നിടവിട്ട ദിവസങ്ങളില് ജോലിക്ക് എത്തിയാല് മതിയാകും. ഓഫീസിലെത്താത്ത ദിവസങ്ങളില് വീട്ടിലിരുന്ന് ജോലി ചെയ്യണമെന്നും നിര്ദേശമുണ്ട്. ഇതുമായി ബന്ധപ്പെട്ട ഉത്തരവില് മുഖ്യമന്ത്രി ഒപ്പിട്ടു.

കഴിഞ്ഞ ദിവസം സര്ക്കാര് ഓഫീസുകളില് സന്ദര്ശകര്ക്കും ഉദ്യോഗസ്ഥര്ക്കും കര്ശന നിയന്ത്രണം ഏര്പ്പെടുത്തിയിരുന്നു. എല്ലാ സര്ക്കാര് ഓഫീസുകളിലും ഈ നിര്ദേശങ്ങള് പാലിക്കണമെന്ന് ഉത്തരവായി തന്നെ പൊതുഭരണ സെക്രട്ടറി പുറത്തിറക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *