കോൺഗ്രസ് നേതാവ് ദിഗ്‌വിജയ് സിംഗിനെ കർണ്ണാടക പൊലീസ് കസ്റ്റഡിയിലെടുത്തു

ബംഗളൂരു: കോൺഗ്രസ് നേതാവ് ദിഗ്‌വിജയ് സിംഗിനെ കർണ്ണാടക പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്ധ്യപ്രദേശിലെ വിമത എം.എൽ.എമാരെ താമസിപ്പിച്ച റിസോർട്ടിന് മുന്നിൽ ധർണയിരുന്നതിനാണ് ഇദ്ദേഹത്തെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

‘അവർ തിരിച്ചുവരുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചിരുന്നു,​ എന്നാൽ ഞങ്ങൾ കണ്ടത് അവരെ തടഞ്ഞുവച്ചിരിക്കുന്നതാണ്. അവരുടെ കുടുംബങ്ങളിൽ നിന്ന് സന്ദേശങ്ങൾ വന്നു. ഞാൻ അഞ്ച് എം‌എൽ‌എമാരുമായി വ്യക്തിപരമായി സംസാരിച്ചു. ബന്ദികളാണെന്നും തങ്ങളുടെ ഫോണുകൾ തട്ടിയെടുത്തുവെന്നും അവർ എന്നോട് പറഞ്ഞു’- സിംഗ് പറഞ്ഞു.

ഇന്ന് പുലർച്ചെയാണ് ദിഗ്‌വിജയ് സിംഗ് ബംഗളൂരുവിൽ എത്തിയത്. കർണാടക കോൺഗ്രസ് അദ്ധ്യക്ഷൻ ഡി.കെ ശിവകുമാർ അദ്ദേഹത്തെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ എത്തിയിരുന്നു. മധ്യപ്രദേശിൽ 48 മണിക്കൂറിനകം വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന ഹർജി സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും.

Leave a Reply

Your email address will not be published. Required fields are marked *