നി​ര്‍​ഭ​യ കേ​സി​ലെ നാ​ലു പ്ര​തി​ക​ളേ​യും തൂ​ക്കി​ലേ​റ്റി

ന്യൂഡല്‍ഹി: നി​ര്‍​ഭ​യ കേ​സി​ലെ നാ​ലു പ്ര​തി​ക​ളേ​യും തൂ​ക്കി​ലേ​റ്റി. വെ​ള്ളി​യാ​ഴ്ച പു​ല​ര്‍​ച്ചെ 5.30ന് ​തി​ഹാ​ര്‍ ജ​യി​ലി​ല്‍ പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ സെ​ല്ലി​ലാ​ണ് മു​കേ​ഷ് സിം​ഗ്, അ​ക്ഷ​യ് ഠാ​ക്കൂ​ര്‍, വി​ന​യ് ശ​ര്‍​മ, പ​വ​ന്‍ ഗു​പ്ത എ​ന്നി​വ​രു​ടെ വ​ധ​ശി​ക്ഷ ഒ​രു​മി​ച്ച്‌ ന​ട​പ്പി​ലാ​ക്കി​യ​ത്.

2012 ഡിസംബര്‍ 16 നായിരുന്നു ഡല്‍ഹിയില്‍ 23 കാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും പെണ്‍കുട്ടി മരിക്കുകയും ചെയ്തത്. രാജ്യം ആവള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തിയപ്പോള്‍ ഏഴ് വര്‍ഷത്തിനിപ്പുറം പ്രതികളുടെ ശിക്ഷ നടപ്പായി. മനിലാ കയറുകള്‍ ഉപയോഗിച്ചാണ് പ്രതികളെ തൂക്കിലേറ്റിയത്.

നേരത്തെ പാര്‍ലമെന്റ് ആക്രമണക്കേസ് പ്രതിയായ അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റാനും മുംബൈ ഭീകരാക്രമണകേസ് പ്രതി അജ്മല്‍ കസബിനെ തൂക്കിലേറ്റാനും മനില കയറുകളായിരുന്നു ഉപയോഗിച്ചിരുന്നത്. 2013 ഫെബ്രുവരി 13 നായിരുന്നു തിഹാര്‍ ജയിലില്‍ വധശിക്ഷ അവസാനമായി നടപ്പിലാക്കിയത്. ഇതാദ്യമായാണ് നാല് പേരെ ഒരുമിച്ച്‌ തൂക്കിലേറ്റിയത്. സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ്, മുതിര്‍ന്ന ജയില്‍ ഉദ്യോഗസ്ഥര്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് ശിക്ഷ നടപ്പിലാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *