കോവിഡ് 19 രോഗം ബാധിച്ച ഡോക്ടറുടെ സഞ്ചാര പാത പുറത്തുവിട്ടു

തിരുവനന്തപുരം: ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയിലെ കോവിഡ് 19 രോഗം ബാധിച്ച ഡോക്ടറുടെ സഞ്ചാര പാത പുറത്തുവിട്ടു. തിരുവനന്തപുരത്തെ വിവിധ ഹോട്ടലുകളിൽ ഡോക്ടർ പോയിട്ടുണ്ട്. മാർച്ച് രണ്ട്, നാല് തീയതികളിൽ വൈകിട്ട് കുമാരപുരത്തെ ഹോട്ടൽ ബിസ്മിയിൽ കയറി.

മൂന്നാം തീയതി രാത്രി ഏഴരയ്ക്ക് മെഡിക്കൽ കോളജിലെ ഹോട്ടൽ അമ്പാടിക്കണ്ണനിലേക്കു പോയി. അഞ്ചാം തീയതിയും പത്താം തീയതിയും വൈകിട്ട് ഹോട്ടൽ താമരശേരി ചുരം സന്ദർശിച്ചു. പതിനൊന്നിന് വൈകിട്ട് ഹോട്ടൽ കൊച്ചി പീഡിയയിലും ഡോക്ടര്‍ കയറി. അതേസമയം ശ്രീചിത്രയിലെ ഡോക്ടറുമായി സമ്പര്‍ക്കം പുലര്‍ത്തിയ കൂടുതൽ പേരെ കണ്ടെത്തി നിരീക്ഷണത്തിലാക്കി.

Leave a Reply

Your email address will not be published. Required fields are marked *