മധ്യപ്രദേശില്‍ വിശ്വാസവോട്ടെടുപ്പ് നടത്താതെ നിയമസഭ സമ്മേളനം മാര്‍ച്ച്‌ 26 വരെ പിരിഞ്ഞു

ഭോപാല്‍: മധ്യപ്രദേശില്‍ വിശ്വാസവോട്ടെടുപ്പ് നടത്താതെ നിയമസഭ സമ്മേളനം മാര്‍ച്ച്‌ 26 വരെ പിരിഞ്ഞു. ഗവര്‍ണര്‍ ലാല്‍ജി ടണ്ഡന്‍റെ ഒരു മിനിറ്റ് മാത്രം നീണ്ട നയപ്രഖ്യാപന പ്രസംഗത്തിന് പിന്നാലെ നിയമസഭ 26 വരെ പിരിഞ്ഞതായി സ്പീക്കര്‍ എന്‍.പി. പ്രജാപതി പ്രഖ്യാപിക്കുകയായിരുന്നു. കൊറോണ വൈറസ് വ്യാപനത്തിന്‍റെ സാഹചര്യം മുന്‍നിര്‍ത്തിയാണ് സഭ പിരിഞ്ഞത്.

ഭൂരിപക്ഷം തെളിയിക്കാന്‍ 10 ദിവസം കൂടി ലഭിച്ചതോടെ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാറിന് താല്‍ക്കാലിക ആശ്വാസമായിരിക്കുകയാണ്. സഭയില്‍ ഭൂരിപക്ഷം തെളിയിക്കണമെന്ന് മുഖ്യമന്ത്രി കമല്‍നാഥിനോട് ഗവര്‍ണര്‍ കഴിഞ്ഞ ദിവസം നിര്‍ദേശിച്ചിരുന്നു.

തിങ്കളാഴ്ച കോണ്‍ഗ്രസ് നിയമസഭാകക്ഷി നേതാവ് ഗോവിന്ദ് സിങ് കൊറോണ വൈറസ് സാഹചര്യത്തെ കുറിച്ച്‌ സംഭയില്‍ സംസാരിച്ചിരുന്നു. ഇതിന് പിന്നാലെ മാര്‍ച്ച്‌ 26 വരെ നിയമസഭ പിരിയുന്നതായി സ്പീക്കര്‍ പ്രഖ്യാപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *