ഫോറസ്റ്റ് ഉദദ്യോഗസ്ഥര്‍ക്കുള്ള അവധിക്കാല ട്രെയിനിങ് പരിപാടി മാറ്റിവയ്ക്കണം: ടി.ശരത്ചന്ദ്രപ്രസാദ്

തിരുവനന്തപുരം: കോവിഡ് 19മായി ബന്ധപ്പെട്ട് രാജ്യവ്യാപകമായി പ്രതിരോധപ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. കേരളത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ളവ അടച്ചുപൂട്ടുകയും രാഷ്ട്രീയ പാര്‍ട്ടികളുടെതടക്കമുള്ള പൊതുയോഗങ്ങളും കല്യാണാഘോഷങ്ങള്‍, പള്ളിപ്പെരുന്നാള്‍ തുടങ്ങിയ ദേവാലയങ്ങളിലെ ഉത്സവാഘോഷങ്ങളും മാറ്റിവച്ചിട്ടും സംസ്ഥാന സര്‍ക്കാരിന്റെ വനംവകുപ്പ് ഫോറസ്റ്റ് ഉദദ്യോഗസ്ഥര്‍ക്കുള്ള അവധിക്കാല ട്രെയിനിങ് പരിപാടികളുമായി മുന്നോട്ടുപോകുന്നത് ജനങ്ങളോടുള്ള അവഗണനയാണെന്ന് കെ.പി.സി.സി. വൈസ് പ്രസിഡന്റ് ടി.ശരത്ചന്ദ്രപ്രസാദ് അറിയിച്ചു.


കോവിഡ് 19നെതിരെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ട സമയത്ത് ഈ മാസം 16 മുതല്‍ ആരംഭിക്കുന്ന മുന്നൂറോളം പേര്‍ പങ്കെടുക്കുന്ന ട്രെയിനിങ് പരിപാടിയുമായി വനംവകുപ്പ് മുന്നോട്ടുപോകുകയാണ്. അരിപ്പ, വാളയാര്‍ പ്രദേശങ്ങളില്‍ പത്തനംതിട്ട ഉള്‍പ്പെടെയുള്ള പല ജില്ലകളില്‍ നിന്നുള്ള ഫോറസ്റ്റ് ബീറ്റ് ഓഫിസര്‍മാരുടെ മൂന്നുമാസത്തെ ട്രെയിനിങ് പരിപാടി മാറ്റിവയ്ക്കുന്നതിന് അടിയന്തരമായി മുഖ്യമന്ത്രി ഇടപെടണമെന്നും ടി. ശരത്ചന്ദ്രപ്രസാദ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *