മികച്ച പ്രകടനം കാഴ്ചവയ്ക്കാനൊരുങ്ങി ബി.ജെ.പി

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാനൊരുങ്ങി ബി.ജെ.പി.
കൂടുതല്‍ നഗരസഭകളിലും പഞ്ചായത്തുകളിലും ഭരണം പിടിക്കാനുള്ള തന്ത്രങ്ങള്‍ ആവിഷ്‌കരിക്കാനും ഇതിനായി ജില്ലാ, സംസ്‌ഥാന തലങ്ങളില്‍ പ്രവര്‍ത്തന പദ്ധതി തയാറാക്കാനും ജില്ലാ അധ്യക്ഷന്‍മാരുടെ യോഗം തീരുമാനിച്ചു.

കര്‍മപദ്ധതി തയാറാക്കാനും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനുമായുള്ള കമ്മിറ്റിക്കു സംസ്‌ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ്‌ നേതൃത്വം നല്‍കും. സി. കൃഷ്‌ണകുമാര്‍, എം.ആര്‍. ഗോപന്‍, പി. രഘുനാഥ്‌, എം.എസ്‌. സമ്ബൂര്‍ണ, ഡി. അശ്വനീദേവ്‌ എന്നിവരാണ്‌ അംഗങ്ങള്‍. ഗ്രാമപഞ്ചായത്ത്‌ തെരഞ്ഞെടുപ്പിനായി സംസ്‌ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ്‌ കുര്യന്റെ നേതൃത്വത്തില്‍ കമ്മിറ്റി രൂപീകരിച്ചു. അഡ്വ.പി. സുധീര്‍, പ്രമീളാ നായിക്ക്‌, എ. നാഗേഷ്‌, കെ. സോമന്‍ എന്നിവരാണ്‌ അംഗങ്ങള്‍.

ജില്ലാതല ചുമതലകളും നിശ്‌ചയിച്ചു. കാസര്‍ഗോഡ്‌- പി. രഘുനാഥ്‌, കണ്ണൂര്‍- അഡ്വ. പ്രകാശ്‌ ബാബു, വയനാട്‌- ടി.പി..ജയകൃഷ്‌ണന്‍, മലപ്പുറം- കെ. രഞ്‌ജിത്ത്‌, കോഴിക്കോട്‌- ബി. ഗോപാലകൃഷ്‌ണന്‍, പാലക്കാട്‌- എ. നാഗേഷ്‌, തൃശൂര്‍- വി. ഉണ്ണിക്കൃഷ്‌ണന്‍, എറണാകുളം- സി. ശിവന്‍കുട്ടി, ഇടുക്കി- ജെ.ആര്‍. പത്മകുമാര്‍, കോട്ടയം- എ.കെ.നസീര്‍, ആലപ്പുഴ- എസ്‌. സുരേഷ്‌, പത്തനംതിട്ട- കരമന ജയന്‍, കൊല്ലം- കെ. സോമന്‍, തിരുവനന്തപുരം- നാരായണന്‍ നമ്ബൂതിരി എന്നിവര്‍ക്കാണു ചുമതല.

Leave a Reply

Your email address will not be published. Required fields are marked *