കൊറോണ: നിരീക്ഷണത്തിലിരുന്നയാള്‍ ഇറങ്ങിപ്പോയി; വീട്ടില്‍നിന്ന്കണ്ടെത്തി ആശുപത്രിയിലെത്തിച്ചു

പത്തനംതിട്ട: കൊറോണ രോഗലക്ഷണങ്ങള്‍ സംശയിച്ച്‌ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ കഴിഞ്ഞയാള്‍ ഇറങ്ങിപ്പോയി. ആറു മണിക്കൂറിനുശേഷം ഇയാളെ റാന്നിയിലെ വീട്ടില്‍നിന്ന് കണ്ടെത്തി.

ഇറ്റലിയില്‍നിന്നെത്തിയവരുമായി അടുത്ത് ഇടപഴകിയിരുന്ന യുവാവ് റാന്നി സ്വദേശിയാണ്. ഇദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചിട്ടില്ല. രക്തസാന്പിള്‍ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. തിങ്കളാഴ്ച വൈകീട്ട് ആറുമണിക്ക് ശേഷമാണ് വാര്‍ഡില്‍ കാണാതായതെന്ന് അധികൃതര്‍ പറയുന്നു.

തന്ത്രപരമായി വാര്‍ഡിന് പുറത്തിറങ്ങിയെന്നും തിരികെ വരാതായതോടെ ബന്ധപ്പെട്ടവര്‍ വിവരമറിയിച്ചെന്നുമാണ് ജില്ലാ ഭരണകൂടം പറയുന്നത്. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ജനറല്‍ ആശുപത്രിക്കും െഎസൊലേഷന്‍ വാര്‍ഡിനും സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *