തി​രു​ന​ക്ക​ര മ​ഹാ​ദേ​വ ക്ഷേ​ത്ര​ത്തി​ല്‍ വന്‍ കവര്‍ച്ച

കോട്ടയം: തിരുനക്കര മഹാദേവ ക്ഷേത്രത്തില്‍ വന്‍ കവര്‍ച്ച ശ്രമം. വെള്ളിയാഴ്ച പുലര്‍ച്ചെ 1.15നും 2.30നും ഇടയിലാണ് സംഭവം. മുഖംമൂടി ധാരികളായ സംഘമാണ് കവര്‍ച്ച നടത്തിയത്. ക്ഷേത്രത്തിലെ സിസിടിവിയില്‍ മോഷ്ടാക്കളുടെ ദൃശ്യം പതിഞ്ഞിട്ടുണ്ടെങ്കിലും തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. പുലര്‍ച്ചെ 3.45ഓടെ ക്ഷേത്രത്തിലെത്തിയവരാണ് മോഷണ വിവരം അറിയുന്നത്. മോഷ്ടാവ് കാണിക്കവഞ്ചിക്കുള്ളില്‍ നിന്നും നോട്ടുകള്‍ പുറത്തെടുക്കുന്നതും, ശേഷം മടങ്ങുന്നതും സിസിടിവി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണ്. ആനക്കൊട്ടിലിനു സമീപമുള്ള കാണിക്കവഞ്ചി, തെളിച്ചപ്പന്തലിനു തെക്കും വടക്കുമുള്ള കാണിക്കവഞ്ചികള്‍, ശാസ്താനടയ്ക്കു സമീപമുള്ള കാണിക്കവഞ്ചി തുടങ്ങിയവയില്‍ നിന്നാണ് മോഷ്ടാവ് കവര്‍ച്ച നടത്തിയത്. വന്‍ ആസൂത്രണത്തോടെയാണ് മോഷ്ടാവ് മോഷണം നടത്തിയത്. സംഭവത്തിന് പിന്നില്‍ പ്രൊഫഷണല്‍ മോഷ്ടാവാണെന്നാണ് പോലീസിന്റെ നിഗമനം. കോട്ടയം വെസ്റ്റ് എസ്‌എച്ച്‌ഒ എം.ജെ. അരുണ്‍, എസ്‌ഐ ടി. ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *