കേസ് ഡയറിയും രേഖകളും ക്രൈംബ്രാഞ്ച് കൈമാറുന്നില്ല, അന്വേഷണം വഴിമുട്ടി:സിബിഐ

തിരുവനന്തപുരം: പെരിയ ഇരട്ട കൊലക്കേസ് രേഖകള്‍ സിബിഐക്ക് കൈമാറാതെ ക്രൈംബ്രാഞ്ച്. കേസ് ഡയറിയടക്കം രേഖകള്‍ ഇതുവരെ കിട്ടിയിട്ടില്ലെന്നും, അതിനാല്‍ തന്നെ അന്വേഷണം വഴിമുട്ടിയ അവസ്ഥയിലാണെന്നും സിബിഐ ഹൈക്കോടതിയില്‍ പറഞ്ഞു.

ഇകഴിഞ്ഞ ഒക്ടോബറിലാണ് കേസ് ഹൈക്കോടതി സിബിഐക്ക് കൈമാറിയത്. പൊലീസ് അന്വേഷണത്തിലെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഇരട്ട കൊലക്കേസില്‍ കുറ്റപത്രം റദ്ദാക്കി കേസ് സിബിഐയ്ക്ക് കൈമാറിയത്.

അതേസമയം, കേസില്‍ സിബിഐ അന്വേഷണം നിലച്ചെന്നാരോപിച്ച്‌ കഴിഞ്ഞ ദിവസം കൊച്ചി സിബിഐ ഓഫീസിന് മുന്നില്‍ കൊല്ലപ്പെട്ട കൃപേഷ്, ശരത് ലാല്‍ എന്നിവരുടെ കുടുംബം സമരം നടത്തിയിരുന്നു .സംസ്ഥാന സര്‍ക്കാര്‍ ഇടപെടലാണ് അന്വേഷണത്തെ അട്ടിമറിക്കുന്നതെന്നായിരുന്നു ബന്ധുക്കളുടെ ആരോപണം.

Leave a Reply

Your email address will not be published. Required fields are marked *