പത്മനാഭൻ; ഗുരുവായൂർ കേശവന്റെ പിൻഗാമി

ഗുരുവായൂർ ദേവസ്വത്തിന്റെ ആനകളിൽ ഏറ്റവും തലയെടുപ്പുള്ള കരിവീരനായിരുന്നു പത്മനാഭൻ. ഗുരുവായൂരപ്പന് തുല്യമായി ദൈവിക പരിവേഷത്തോടെ ആനപ്രേമികളും ഗുരുവായൂരപ്പ ഭക്തരും ആരാധിച്ചിരുന്ന ഗജശ്രേഷ്ഠൻ ഗുരുവായൂർ കേശവന്റെ പിന്മുറക്കാരനായി 1954 ലാണ് പദ്മനാഭൻ ഗുരുവായൂരിൽ എത്തുന്നത്. 2002 ൽ ഗജരത്നം പട്ടം നൽകി ദേവസ്വം പദ്മനാഭനെ ആദരിച്ചു.

1954 ജനുവരി 18. അന്നാണ് പത്മനാഭനെ ഗുരുവായൂരിൽ നടയിരുത്തിയത്‌. അനുസരണയും മെയ്യഴകും വേണ്ടുവോളം. പത്മനാഭൻ വളരെ വേഗം ഏവരുടെയും പ്രിയപ്പെട്ടവനായി. 1962 മുതൽ ഗുരുവായൂരപ്പന്റെ തിടമ്പേറ്റി തുടങ്ങിയ ഈ ഗജവീരൻ ഭക്തരുടെയും ആന പ്രേമികളുടെയും ആരാധ്യനായി. മറ്റ് ക്ഷേത്രങ്ങളിലെ ഉത്സവങ്ങൾക്കും പൊതു പരിപാടികൾക്കും പത്മനാഭന്റെ സാന്നിധ്യത്തിനായി ദേശങ്ങൾ മത്സരിച്ചു. ഏറ്റവും കൂടുതൽ ഏക്കം വാങ്ങിയ ആനകളിലൊന്നായിരുന്നു ഗുരുവായൂർ പത്മനാഭൻ.

പ്രായാധിക്യത്തെ തുടർന്ന് 2007 മുതൽ പത്മനാഭനെ ഗുരുവായൂരിനു പുറത്ത് എണ്ണുന്നള്ളിക്കുന്നതിന് നിയന്ത്രണം ഉണ്ടായിരുന്നു. ഇടവേളയ്ക്ക് ശേഷം ആരോഗ്യനില മെച്ചപ്പെട്ടതോടെ 2011ൽ നിയന്ത്രത്തിൽ ഗുരുവായൂർ ദേവസ്വം ഇളവ് വരുത്തി. തൃശൂർ പൂരമടക്കം നിരവധി പൂരങ്ങൾ. ആന പ്രേമികളുടെ ആവേശവും വികാരവുമാണ് വിടവാങ്ങുന്നത് ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ദശമി നാളിൽ നടക്കുന്ന ഗുരുവായൂർ കേശവൻ അനുസ്മരണത്തിന് കേശവന്റെ പ്രതിമയിൽ പതിവായി മാല ചാർത്തുന്നത് പദ്മനാഭൻ ആയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *